'എന്‍റെ സംസാരശേഷി തിരിച്ചുകിട്ടാന്‍ കാരണം നിങ്ങളുടെ സിനിമ': നാഗചൈതന്യയോട് പൊലീസുകാരന്‍
തഡാഖ എന്ന സിനിമ തന്നെ മസ്തിഷ്കാഘാതത്തിൽ നിന്ന് കരകയറാൻ സഹായിച്ചതെങ്ങനെയെന്ന് കോൺസ്റ്റബിള്‍ വിശദീകരിച്ചു
തെലുങ്ക് താരം നാഗചൈതന്യയുടെ കസ്റ്റഡി എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അദ്ദേഹം ഹൈദരാബാദിൽ പൊലീസ് കോൺസ്റ്റബിൾമാരുമായി സംവദിച്ചു.
നാഗചൈതന്യയുടെ തഡാഖ എന്ന സിനിമ തന്നെ മസ്തിഷ്കാഘാതത്തിൽ നിന്ന് കരകയറാൻ സഹായിച്ചതെങ്ങനെയെന്ന് ഒരു കോൺസ്റ്റബിള്‍ വിശദീകരിച്ചു- "എനിക്ക് തഡാഖ എന്ന സിനിമ ഒരുപാടിഷ്ടമാണ്. ആ സിനിമയിൽ സുനിൽ എന്ന കഥാപാത്രം പൊലീസ് ഓഫീസറാണ്. ചിത്രത്തിലെ വില്ലന്മാർ അയാളെ മര്‍ദിക്കുന്നു. അതിനുശേഷം അയാള്‍ ഭയരഹിതനാകുന്നു. സിനിമയിലെ ആ ഭാഗം എനിക്ക് വളരെ ഇഷ്ടമാണ്. ഒരു വർഷം മുമ്പ് ബൈക്ക് അപകടത്തിൽ പെട്ട് തലച്ചോറിൽ രക്തം കട്ടപിടിച്ച് എനിക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. ആ സിനിമ എനിക്ക് പ്രചോദനമായി. എനിക്ക് ഇപ്പോൾ കുറച്ച് സംസാരിക്കാന്‍ കഴിയും. നിങ്ങൾ കാരണം മാത്രമാണ് ഇന്ന് എന്‍റെ ആരോഗ്യം മെച്ചപ്പെട്ടത്".
ഒരു പൊലീസ് കോൺസ്റ്റബിൾ നടനെ കഠിനമായ പരിശീലനം ചെയ്യാൻ വെല്ലുവിളിച്ചു. 30 പുഷ്-അപ്പുകൾ ചെയ്യാൻ മറ്റൊരാള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
കസ്റ്റഡി മെയ് 12ന് തിയേറ്ററുകളിലെത്തും. വെങ്കട് പ്രഭുവാണ് സംവിധാനം. കീർത്തി ഷെട്ടി, അരവിന്ദ് സ്വാമി, പ്രിയാമണി, ശരത് കുമാർ, സമ്പത്ത് രാജ്, പ്രേംജി അമരൻ, വെണ്ണല കിഷോർ, പ്രേമി വിശ്വനാഥ് എന്നിവരും ചിത്രത്തിലുണ്ട്. തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Summary- Police constable tells Naga Chaitanya he is the reason behind his recovery from brain injury. 'Lost my ability to speak, your movie inspired me to talk again'
Adjust Story Font
16