Quantcast

എനിക്ക് മദ്യാസക്തിയുണ്ടായിരുന്നു, 44-ാം വയസ്സിൽ മുക്തി നേടി: പൂജാ ഭട്ട്

'ഞാൻ പരസ്യമായി മദ്യപിക്കാറുണ്ടായിരുന്നു. മദ്യാസക്തിയില്‍ നിന്ന് കരകയറുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ ഞാനെന്തിനത് രഹസ്യമാക്കിവെയ്ക്കണം?'

MediaOne Logo

Web Desk

  • Updated:

    2023-06-19 08:33:47.0

Published:

19 Jun 2023 8:25 AM GMT

Actress Pooja Bhatt opens up about recovering from alcohol addiction
X

Pooja Bhatt 

മുംബൈ: മദ്യാസക്തിയില്‍ നിന്ന് 44ആം വയസ്സില്‍ മോചനം നേടിയതിനെ കുറിച്ച് നടിയും സംവിധായികയുമായ പൂജാ ഭട്ട്. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഷോയിലാണ് പൂജാ ഭട്ട് ഇക്കാര്യം പറഞ്ഞത്.

"എനിക്ക് മദ്യാസക്തിയുണ്ടായിരുന്നു. അതു തിരിച്ചറിഞ്ഞ് ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. മദ്യാസക്തിയെ കുറിച്ചും അതില്‍ നിന്ന് മുക്തി നേടുന്നതിനെ കുറിച്ചും സംസാരിക്കാന്‍ സമൂഹം പുരുഷന് ലൈസന്‍സ് നല്‍കുന്നു. പക്ഷെ പൊതുവെ സ്ത്രീകൾ പരസ്യമായി മദ്യപിക്കാറില്ല. അതിനാൽ അവർ സുഖം പ്രാപിക്കുന്നത് പരസ്യമാക്കാറില്ല. ഞാൻ പരസ്യമായി മദ്യപിക്കാറുണ്ടായിരുന്നു. മദ്യാസക്തിയില്‍ നിന്ന് കരകയറുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോൾപ്പിന്നെ ഞാനെന്തിനത് രഹസ്യമാക്കിവെയ്ക്കണം? 44-ാം വയസ്സിൽ ഞാൻ മദ്യപാനം നിർത്തി. ആളുകൾ എന്നെ മദ്യപാനിയെന്ന് വിളിക്കാറുണ്ടായിരുന്നു. അവരോട് ഞാൻ മദ്യപാനത്തില്‍ നിന്ന് മുക്തി തേടുന്നയാളാണെന്ന് പറഞ്ഞു"- എന്നാണ് പൂജാ ഭട്ട് പറഞ്ഞത്.

തന്‍റെ മദ്യാസക്തിയെക്കുറിച്ചും അതില്‍ നിന്ന് മോചനം നേടുന്നതിനെക്കുറിച്ചും പൂജാ ഭട്ട് നേരത്തെ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരുന്നു- "ഞാൻ കുടിച്ചപ്പോൾ ധാരാളമായി കുടിച്ചു. മദ്യം ശരീരത്തിൽ ഭയാനകമായ മാറ്റങ്ങള്‍ വരുത്തുന്നു. മനസ്സിനെ അലങ്കോലമാക്കുന്നു."

Summary- Actress and director Pooja Bhatt opened up about recovering from alcoholism at the age of 44. “I had a drinking problem, and that’s why I acknowledged my addiction and made the decision to quit”

TAGS :

Next Story