'ഇലവീഴാ പൂഞ്ചിറ'; 'ജോസഫ്' സിനിമയുടെ തിരക്കഥാകൃത്ത് സംവിധായകനാകുന്നു
സൗബിൻ ഷാഹിറിനു പുറമേ സുധി കോപ്പ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

പ്രശസ്ത സിനിമാ രചയിതാവ് ഷാഹി കബീർ സംവിധായകനാകുന്നു. സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമ നിർമിക്കുന്നത് അൻവർ റഷീദിന്റെ പ്ലാൻ ടി ഫിലിംസും കഥാസ് മീഡിയ ലിമിറ്റഡും ചേർന്നാണ്. 'ഇലവീഴാ പൂഞ്ചിറ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഇന്നലെ നടന്നു. 'ജോസഫ്', 'നായാട്ട്' എന്നി സൂപ്പർ ഹിറ്റ് സിനിമകൾക്കു തിരക്കഥയെഴുതിയത് ഷാഹി കബീറായിരുന്നു. നിധീഷ് ജി, ഷാജി മാറാട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
'ജോസഫ്' സിനിമയുടെ ഛായാഗ്രഹകൻ മനേഷ് മാധവനാണ് ഈ ചിത്രത്തിന്റെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. സൗബിൻ ഷാഹിറിനു പുറമേ സുധി കോപ്പ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റു അണിയറ പ്രവർത്തകരുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇന്നലെ നടന്ന പൂജാ ചടങ്ങിൽ അൻവർ റഷീദ്, സൗബിൻ ഷാഹിർ,ജോജു ജോർജ്, മാർട്ടിൻ പ്രക്കാട്ട് എന്നിവർ പങ്കെടുത്തു
Adjust Story Font
16