Quantcast

ബോളിവുഡ് നടി പൂനം പാണ്ഡെ അന്തരിച്ചു

സെർവിക്കൽ ക്യാൻസര്‍ ബാധിതയായിരുന്നുവെന്ന് മാനേജര്‍ പരുള്‍ ചാവ്‍ല പങ്കുവച്ച പോസ്റ്റില്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2 Feb 2024 8:30 AM

Published:

2 Feb 2024 8:10 AM

Poonam Pandey
X

പൂനം പാണ്ഡെ

കാണ്‍പൂര്‍: ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ(32) അന്തരിച്ചു. താരത്തിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മരണവാര്‍ത്ത പുറത്തുവന്നത് . സെർവിക്കൽ ക്യാൻസര്‍ ബാധിതയായിരുന്നുവെന്ന് മാനേജര്‍ പരുള്‍ ചാവ്‍ല പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

"ഈ പ്രഭാതം ഞങ്ങളെ സംബന്ധിച്ച് വളരെ അധികം ബുദ്ധിമുട്ടേറിയതാണ്. പ്രിയപ്പെട്ട പൂനത്തെ സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ സങ്കടമുണ്ട്. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്‌നേഹവും കരുതലും എന്താണെന്ന് അറിയാം.. ഇത് വേദനയുടെ സമയമാണ്, അവളെ ഓർക്കുന്ന ഈ സമയത്ത് സ്വകാര്യത മാനിക്കണം എന്ന് അഭ്യർത്ഥിക്കുന്നു." എന്നാണ് ഇന്‍സ്റ്റഗ്രാമിലെ കുറിപ്പ്.

TAGS :

Next Story