ധനുഷുമായി വേർപിരിഞ്ഞതിന് പിന്നാലെ പ്രണയഗാനം സംവിധാനം ചെയ്യാൻ ഐശ്വര്യ
വേർപിരിയല്‍ തന്റെ പ്രൊഫഷണൽ ജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് താരപുത്രി
18 വർഷം നീണ്ട ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നതായി ജനുവരി പതിനേഴിനാണ് നടൻ ധനുഷും ഐശ്വര്യയും പുറംലോകത്തെ അറിയിച്ചത്. തെന്നിന്ത്യൻ സിനിമാ ലോകം അമ്പരപ്പോടെയാണ് രജനീകാന്തിന്റെ മകളുടെ വിവാഹമോചന വാർത്ത സ്വീകരിച്ചത്. ഇപ്പോഴിതാ, വേർപിരിയലൊന്നും തന്റെ പ്രൊഫഷണൽ ജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഐശ്വര്യ.
വാലന്റൈൻ പശ്ചാത്തലത്തിൽ ഒരു പ്രണയഗീതം ഒരുക്കുന്ന തിരക്കിലാണിപ്പോൾ ഐശ്വര്യയെന്ന് ഇന്ത്യാ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ജനുവരി 25 മുതൽ 27 വരെ ഹൈദരാബാദിൽ വച്ചാണ് ഗാനത്തിന്റെ ചിത്രീകരണം. ഇതുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഐശ്വര്യയെന്ന് റിപ്പോർട്ടിൽ പറയുന്നു.
വേർപിരിയലിൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് ധനുഷും ഐശ്വര്യയും ആവശ്യപ്പെട്ടിരുന്നു. 'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം.. വളർച്ചയുടെയും മനസ്സിലാക്കലിന്റെയും പൊരുത്തപ്പെടുത്തലിന്റെയും ഒത്തുപോകലിന്റെയും ആയിരുന്നു ആ യാത്ര.... ഇന്ന് ഞങ്ങൾ നിൽക്കുന്നത് നമ്മുടെ വഴികൾ വേർതിരിക്കുന്ന ഒരിടത്താണ്.... ഞാനും ധനുഷും ദമ്പതികളെന്ന നിലയിൽ നിന്ന് വേർപിരിയാനും വ്യക്തികളെന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാൻ സമയമെടുക്കാനും തീരുമാനിച്ചു.' - എന്നായിരുന്നു ഐശ്വര്യയുടെ കുറിപ്പ്.
2004 നവംബർ 18 നാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്, യാത്രയും ലിംഗയും. 2006 ലും 2010 ലുമായിരുന്നു മക്കളുടെ ജനനം.
Summary: Actor Dhanush and Aishwarya announced on January 17 that they are ending their 18-year marriage. The South Indian film world was shocked to hear the news of Rajinikanth's daughter's divorce. Now, Aishwarya is proving that separation has not affected her professional life.
Adjust Story Font
16