'ദ സ്ക്രിപ്റ്റ് ക്രാഫ്റ്റ്'; എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ പ്ലാറ്റ്ഫോം അവതരിപ്പിച്ച് പ്രഭാസ്
ഓഡിയോബുക്ക് ഫീച്ചറും വൈകാതെ സൈറ്റ് അവതരിപ്പിക്കും
ഹൈദരാബാദ്: എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ദ സ്ക്രിപ്റ്റ് ക്രാഫ്റ്റ്' വെബ്സൈറ്റ് അവതരിപ്പിച്ച് ചലച്ചിത്ര താരം പ്രഭാസ്. വെബ്സൈറ്റിൽ എഴുത്തുകാർക്ക് അവരുടെ കഥാ ആശയങ്ങളുടെ 250-വാക്കുകളുടെ സംഗ്രഹം സമർപ്പിക്കാനാകും. അത് പിന്നീട് പ്രേക്ഷകർ റേറ്റു ചെയ്യും. ഏറ്റവും കൂടുതൽ റേറ്റിങ്ങ് കിട്ടിയ കഥ സൈറ്റിൻ്റെ ഏറ്റവും മുകളിൽ വരും. ഇതിലൂടെ കഥാകാരൻമാർക്ക് മികച്ച പ്രോത്സാഹനമാണ് സൈറ്റ് നൽകുന്നത്.
തല്ല വൈഷ്ണവും പ്രമോദ് ഉപ്പളപതിയും ആണ് വെബ്സൈറ്റിൻ്റെ സ്ഥാപകർ. കൂടാതെ, ഓഡിയോബുക്ക് ഫീച്ചറും വൈകാതെ സൈറ്റ് അവതരിപ്പിക്കും. ഇതുവഴി എഴുത്തുകാർക്ക് അവരുടെ കഥകളെ ആകർഷകമായ ഓഡിയോ അനുഭവങ്ങളാക്കി മാറ്റാൻ സാധിക്കും.
Next Story
Adjust Story Font
16