ദൈവത്തിന്‍റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കിയെന്ന് പ്രകാശ് രാജ്
കേരളത്തിനും തമിഴ്‍നാടിനും ബംഗാളിനും അഭിനന്ദനങ്ങളുമായി നടന്‍റെ ട്വീറ്റ്
കേരള മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും സംസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്തിയ ഇടതുമുന്നണിയെ അഭിനന്ദിച്ചും കേരളത്തിലെ ബിജെപിയുടെ തോല്‍വിയെ പരിഹസിച്ചും നടന്‍ പ്രകാശ് രാജ്. ദൈവത്തിന്‍റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നായിരുന്നു പ്രകാശ് രാജിന്‍റെ പ്രതികരണം.
'ദൈവത്തിന്‍റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി. പിണറായി വിജയന്‍, അഭിനന്ദനങ്ങള്‍ സര്‍, സാമുദായിക വര്‍ഗീയതയെ മറികടന്ന് നല്ല ഗവണ്‍മെന്‍റ് വിജയിച്ചു. എന്‍റെ പ്രിയ കേരളമേ നിങ്ങള്‍ക്ക് വളരയെധികം നന്ദി. നിങ്ങള്‍ എന്താണോ അതിനെ ഞാന്‍ സ്‌നേഹിക്കുന്നു...' എന്നായിരുന്നു പ്രകാശ് രാജിന്‍റെ ട്വീറ്റ്.
#kerala Gods own country kicks the devil out .. @vijayanpinarayi congratulations sir .. Good GOVERNANCE wins over Communal bigotry .. and a big thank 🙏🏻🙏🏻🙏🏻 you my dear #Kerala love you for what you are #justasking pic.twitter.com/FLsVwzgKn3
— Prakash Raj (@prakashraaj) May 2, 2021
തെരഞ്ഞെടുപ്പില്‍ വിജയിച്ച തമിഴ്‌നാട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനെ അഭിനന്ദിച്ചും അദ്ദേഹം ട്വീറ്റ് ചെയ്തു. ബംഗാളില്‍ മികച്ച വിജയം നേടിയ തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിക്കും പ്രകാശ് രാജ് അഭിനന്ദനങ്ങള്‍ അറിയിച്ചു.
A great win.. congratulations @mkstalin ... people of Tamilnadu have given a mandate for change. Hope n wish to see the difference.. all the best #justasking
— Prakash Raj (@prakashraaj) May 2, 2021
Congratulations...You have WON @MamataOfficial didi.. you have WON BIGGGG by kicking the air out out these communal..hate mongering ..bigots.. you stand tall.. more power to you #justasking pic.twitter.com/tfLVuIKQej
— Prakash Raj (@prakashraaj) May 2, 2021
കേരളത്തില്‍ 99 സീറ്റുകളിലാണ് എല്‍.ഡി.എഫിന് വിജയം നേടിയത്. 41 സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. ആകെ ഉണ്ടായിരുന്ന സിറ്റിംഗ് സീറ്റില്‍ ബി.ജെ.പി പരാജയപ്പെടുകയായിരുന്നു...
Adjust Story Font
16