Quantcast

കാവിയിട്ടവര്‍ കുട്ടികളെ പീഡിപ്പിക്കുന്നതില്‍ തെറ്റില്ല, സിനിമയിലെ ഡ്രസിനാണ് കുഴപ്പം; പത്താന് പിന്തുണയുമായി പ്രകാശ് രാജ്

സിനിമയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഷാരൂഖ് ഖാന്‍റെ കോലം കത്തിച്ചതുമായി ബന്ധപ്പെട്ട വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു നടന്‍റെ ട്വീറ്റ്

MediaOne Logo

Web Desk

  • Published:

    16 Dec 2022 8:34 AM GMT

കാവിയിട്ടവര്‍ കുട്ടികളെ പീഡിപ്പിക്കുന്നതില്‍ തെറ്റില്ല, സിനിമയിലെ ഡ്രസിനാണ് കുഴപ്പം; പത്താന് പിന്തുണയുമായി പ്രകാശ് രാജ്
X

മുംബൈ: 'ബേഷറം റാംഗ്' എന്ന പാട്ട് യുട്യൂബില്‍ റിലീസ് ചെയ്തതോടെ ഷാരൂഖ് ഖാന്‍-ദീപിക ചിത്രം പത്താന്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഗാനരംഗത്തില്‍ ദീപിക ഇട്ട വസ്ത്രത്തിന്‍റെ നിറമാണ് വിവാദത്തിലേക്ക് നയിച്ചത്. സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്നതാണ് പ്രധാന വിമര്‍ശനം.ഇപ്പോഴിതാ ചിത്രത്തിനു പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. കാവിയിട്ടവർ പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കുന്നതിൽ കുഴപ്പമില്ല, സിനിമയിൽ വസ്ത്രം ധരിക്കുന്നതാണ് പ്രശ്നം എന്നാണ് പ്രകാശ് രാജ് കുറിച്ചത്.

കാവിയിട്ടവര്‍ ബലാത്സംഗം ചെയ്യുന്നവരെ മാലയിട്ട് സ്വീകരിക്കുന്നതിലും വിദ്വേഷ പ്രസം​ഗം നടത്തുന്നതിലും കുഴപ്പമില്ല ബി.ജെ.പി എം.എൽ.എമാർ ബ്രോക്കർ പണി ചെയ്യുന്നതിലും പ്രശ്നമില്ല. ഒരു കാവിവേഷധാരിയായ സന്യാസി പ്രായപൂർത്തിയാകാത്തവരെ പീഡിപ്പിക്കുന്നതിലും പ്രശ്നമില്ല. സിനിമയിൽ വസ്ത്രം ധരിക്കാൻ പാടില്ല എന്നാണോ? ഞാൻ ചോദിക്കുകയാണ്.- പ്രകാശ് രാജ് കുറിച്ചു. സിനിമയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഷാരൂഖ് ഖാന്‍റെ കോലം കത്തിച്ചതുമായി ബന്ധപ്പെട്ട വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു നടന്‍റെ ട്വീറ്റ്. ബാഹുബലി നിർമ്മാതാവ് ഷോബു യാർലഗദ്ദയും ചിത്രത്തിനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഡിസംബര്‍ 12ന് യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം 53 മില്യണ്‍ പേര്‍ കണ്ടിട്ടുണ്ട്. സിദ്ധാർഥ് ആനന്ദാണ് പത്താൻ സംവിധാനം ചെയ്യുന്നത്. ജോൺ എബ്രഹാമാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.റോ ഏജന്‍റായ പത്താന്‍ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. അശുതോഷ് റാണ, ഗൗതം റോഡ്,ഡിംപിള്‍ കപാഡിയ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. സല്‍മാന്‍ ഖാനും ഋതിക് റോഷനും അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും പത്താനുണ്ട്.

TAGS :

Next Story