Quantcast

ഒന്നിലൊതുങ്ങില്ല ആ ചിരി, വീണ്ടുമെത്തുന്നു റീനുവും സച്ചിനും.. പ്രേമലുവിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചു

പ്രേമലുവിന്റെ വിജയാഘോഷത്തില്‍ വെച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    19 April 2024 3:39 PM

premalu 2
X

ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രേമലുവിന്റെ രണ്ടാം ഭാഗം വരുന്നു. പ്രേമലുവിന്റെ വിജയാഘോഷത്തില്‍ വെച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ഗിരിഷ് എഡിയുടെ സംവിധാനത്തില്‍ ഭാവന സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറക്കുക. 2025 ല്‍ ചിത്രം റിലീസ് ചെയ്യും. മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം ഒരുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഗിരിഷ് എഡിയും, കിരണ്‍ ജോസിയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ഗിരിഷ് എ.ഡി ഒരുക്കിയ ചിത്രമാണ് പ്രേമലു. നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആണ്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. ആഗോള കളക്ഷനില്‍ 136 കോടിയാണ് ചിത്രം നേടിയത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും ചിത്രം വന്‍ കളക്ഷനും സ്വീകാര്യതയും നേടിയിരുന്നു.

TAGS :

Next Story