"ഗോള്‍ഡ് സിനിമയില്‍ ചേരുന്നതിനു മുന്‍പ് ഗോള്‍ഡന്‍ വിസ" ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
രണ്ടുവര്‍ഷം കഴിയുമ്പോള്‍ എംപ്ലോയ്മെന്‍റ് വിസ പുതുക്കുന്നതിനു പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.
കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ പൃഥ്വിരാജ്. ഗോള്‍ഡ് എന്ന സിനിമയില്‍ ചേരുന്നതിനു മുന്‍പ് ഗോള്‍ഡന്‍ വിസ ലഭിച്ചുവെന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം വിസ സ്വീകരിക്കുന്ന ചിത്രവും നടന്‍ പങ്കുവെച്ചിട്ടുണ്ട്.
രണ്ടുവര്‍ഷം കഴിയുമ്പോള്‍ എംപ്ലോയ്മെന്‍റ് വിസ പുതുക്കുന്നതിനു പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ ലാല്‍ എന്നിവരാണ് ആദ്യമായി ഗോള്‍ഡന്‍ വിസ നേടിയവര്‍. പിന്നാലെ യുവതാരം ടൊവിനോ തോമസിനും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. ദുബായില്‍ താമസിച്ചു വരുന്ന സിനിമാ താരങ്ങളായ നൈല ഉഷ , മിഥുന്‍ രമേശ് എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
ടെന്നീസ് താരം സാനിയ മിര്‍സ, ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത്, ബോണി കപൂര്‍ തുടങ്ങിയവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.
പൃഥ്വിരാജ്, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗോള്‍ഡ്. ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചെങ്കിലും പൃഥ്വിരാജ് സെറ്റില്‍ എത്തിയിട്ടില്ല.
Adjust Story Font
16