ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തിന്റെ കഥ പറയുന്ന ' 83 ' മലയാളത്തിലെത്തിക്കാൻ പൃഥ്വിരാജ് പ്രൊഡക്ഷൻസ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടത്തിന്റെ കഥ പറയുന്ന '83' അവതരിപ്പിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു.
കപിൽദേവിന്റെ ജീവിതകഥയും 1983-ൽ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ ആസ്പദമാക്കിയുള്ള ബഹുഭാഷാ ചിത്രം '83' മലയാളത്തിൽ അവതരിപ്പിക്കാൻ നടൻ പൃഥ്വിരാജിൻറെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് റിലയൻസ് എന്റർടെയ്‌മെന്റുസുമായി കൈകോർക്കുന്നു.
പ്രശസ്ത ബോളിവുഡ് സംവിധായകൻ കബീർ ഖാനാണ് ചിത്രത്തിന്റെ സംവിധാനവും നിർമാണവും നിർവഹിക്കുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടത്തിന്റെ കഥ പറയുന്ന '83' അവതരിപ്പിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി യോജിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ കബീർ ഖാൻ പറഞ്ഞു. ചിത്രത്തിന് പൃഥ്വിരാജിന്റെ പിന്തുണ പ്രാദേശിക പ്രേക്ഷകർക്ക് ഏറെ ആവേശം പകരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. റിലീസായിരിക്കുകയാണ്. ക്രിസ്തുമസിന് ചിത്രം തീയേറ്ററിലെത്തും. റൺവീർ സിങ്ങാണ് ചിത്രത്തിൽ കപിൽ ദേവായി വേഷമിടുന്നത്.
സിനിമയുടെ ട്രെയിലർ നവംബർ 30ന് റിലീസാകും. ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ പരാമർശിച്ചുകൊണ്ട് നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിന്റെ ചരിത്രം പറഞ്ഞുകൊണ്ട് ഇതാദ്യമായാണ് ഒരു ബോളിവുഡ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഏറ്റവും വലിയ കഥ. ഏറ്റവും വലിയ നേട്ടം എന്ന് കുറിച്ചാണ് രൺവീർ ടീസർ പങ്കുവച്ചിരിക്കുന്നത്. നവംബർ 30ന് സിനിമയുടെ ട്രെയിലർ എത്തുമെന്നും താരം അറിയിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്.
പങ്കജ് ത്രിപാഠി, ബൊമാൻ ഇറാനി, സാക്വിബ് സലിം, ഹാർഡി സന്ധു, താഹിർ രാജ് ഭാസിൻ, ജതിൻ സർന തുടങ്ങിയവരും അഭിനയിക്കുന്നു.
Adjust Story Font
16