Quantcast

ആടുജീവിതത്തിന് ഓസ്‌കാര്‍ ലഭിക്കണമെന്നാണ് ആഗ്രഹം: പൃഥ്വിരാജ്

മാര്‍ച്ച് 28 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്

MediaOne Logo

Web Desk

  • Updated:

    22 March 2024 3:21 PM

Published:

22 March 2024 3:17 PM

The Goatlife film poster
X

പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച് 28 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. വര്‍ഷങ്ങളായുള്ള പൃഥ്വിരാജിന്റെ പരിശ്രമമാണ് ആടുജീവിത്തില്‍ പ്രതിഫലിക്കുന്നത്. ഏപ്രിലില്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.

'ആടുജീവിതം' സിനിമയ്ക്ക് ഓസ്‌കാര്‍ ലഭിക്കണമെന്നാതാണ് ആഗ്രഹമെന്ന് പൃഥ്വിരാജ് പറഞ്ഞു. അടുത്ത വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഈ ചിത്രമാണെങ്കില്‍ തങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

' ഈ സിനിമ അന്താരാഷ്ട്ര തലത്തില്‍ സഞ്ചരിക്കണമെന്ന് ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. അടുത്ത വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഈ ചിത്രമാണെങ്കില്‍ തങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകും. ഓസ്‌കാര്‍ നേടുകയാണെങ്കില്‍ അത് ഒരു അത്ഭുതം തന്നെയാകും'

'എന്നാല്‍ സിനിമ ആഗോളതലത്തില്‍ ബ്ലോക്ക്ബസ്റ്റര്‍ ആകുന്നതോ അക്കാദമി അവാര്‍ഡ് ആണോ പ്രധാനം എന്ന് ചോദിച്ചാല്‍, അക്കാദമി അവാര്‍ഡ് രണ്ടാമതാകും. ലോകമെമ്പാടുമുള്ള ആളുകള്‍ ഇപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. സിനിമ റിലീസായാല്‍ അതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സ്വാഭാവികമായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു'. പൃഥ്വിരാജ് പറഞ്ഞു.

TAGS :

Next Story