'ബേസ്റ്റ് മോഡില്‍ ഡെയ്ഞ്ചര്‍ ജോഷി വരവറിയിച്ചു'; ഗോള്‍ഡിന് ട്രെയിലറുണ്ടാകില്ല, പുതിയ പോസ്റ്റര്‍ പുറത്ത്
റിലീസിന് തൊട്ടുമുന്നേ ചിത്രത്തിലെ ഒരു ഗാനം മാത്രമായിരിക്കും പുറത്തുവിടുകയെന്ന് അല്‍ഫോണ്‍സ് പുത്രന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു
നേരം, പ്രേമം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'ഗോള്‍ഡ്'. നയന്‍താരയും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗോള്‍ഡ് ഓണം റിലീസ് ആയിട്ടാണ് ഒരുങ്ങുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ സിനിമകളുടെ അതെ മാതൃകയില്‍ റിലീസിന് മുന്‍പ് ട്രെയിലറുണ്ടാകില്ലെന്നത് ഗോള്‍ഡിനെ വേറിട്ടു നിര്‍ത്തുന്നു. റിലീസിന് തൊട്ടുമുന്നേ ചിത്രത്തിലെ ഒരു ഗാനം മാത്രമായിരിക്കും പുറത്തുവിടുകയെന്ന് അല്‍ഫോണ്‍സ് പുത്രന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിനിടെ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു. ഡെയ്ഞ്ചര്‍ ജോഷി എന്ന കഥാപാത്രമായുള്ള പൃഥ്വിരാജിന്‍റെ ബേസ്റ്റ് മോഡിലുള്ള ചിത്രങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുള്ളതാണ് പുതിയ പോസ്റ്റര്‍. സുമംഗലി ഉണ്ണികൃഷ്ണനായിട്ടാണ് നയൻതാര ചിത്രത്തില്‍ എത്തുന്നത്. അജ്മല്‍ അമീറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
'യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും ഗോള്‍ഡിന് വന്നേക്കരുത്', എന്നായിരുന്നു സിനിമയെക്കുറിച്ച് അൽഫോണ്‍സ് നേരത്തെ പറഞ്ഞിരുന്നത്. 'നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് !' – എന്നായിരുന്നു ഗോൾഡ് സിനിമയെക്കുറിച്ച് അൽഫോൻസ് പുത്രൻ പറഞ്ഞത്.
റോഷന്‍ മാത്യൂ, ഷമ്മി തിലകൻ, ചെമ്പൻ വിനോദ്, ബാബുരാജ്, ജഗദീഷ്, ലാലു അലക്‌സ്, ശബരീഷ്, കൃഷ്ണ ശങ്കര്‍, ദീപ്‌തി സതി, ജഗദീഷ്, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍ തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആനന്ദ് സി.ചന്ദ്രന്‍, വിശ്വജിത്ത് ഒടുക്കത്തില്‍ എന്നിവരാണ് ഛായാഗ്രഹണം. രാജേഷ് മുരുകേശനാണ് സംഗീതം. ഗോള്‍ഡ് സെപ്റ്റംബര്‍ എട്ടിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.
Adjust Story Font
16