Quantcast

'മോദിയുമായി വേദി പങ്കിട്ടതില്‍ അഭിമാനം'; പ്രതികരണവുമായി നവ്യനായര്‍

മോദി പങ്കെടുത്ത ചടങ്ങില്‍ നവ്യ ഭാഗമായതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    26 April 2023 5:22 AM

Published:

26 April 2023 5:16 AM

Navya Nair
X

കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം പരിപാടിയില്‍ പങ്കെടുത്തതില്‍ പ്രതികരണവുമായി നടി നവ്യ നായര്‍. പ്രധാനമന്ത്രി മോദിയുമായി വേദി പങ്കിട്ടതില്‍ അഭിമാനമുണ്ടെന്ന് നവ്യാ നായര്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം. മോദി പങ്കെടുത്ത ചടങ്ങില്‍ നവ്യ ഭാഗമായതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നവ്യയുടെ പരസ്യ പ്രതികരണം.

യുവം പരിപാടിയുടെ വേദിയില്‍ നവ്യയുടെ നൃത്ത സന്ധ്യ അരങ്ങേറിയിരുന്നു. പ്രധാനമന്ത്രി വേദിയിലെത്തുന്നതിന് മുന്നോടിയായിരുന്നു നവ്യ നായരുടെ നൃത്തം. നവ്യ നായര്‍ക്കൊപ്പം സിനിമാ മേഖലയില്‍ നിന്നും സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കര്‍, സ്റ്റീഫന്‍ ദേവസി തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

TAGS :

Next Story