Quantcast

തടിച്ചാലും മെലിഞ്ഞാലും കുഴപ്പം, ചിലര്‍ ഇരുണ്ട നിറത്തെക്കുറിച്ചു പറയും; ബോഡി ഷേമിംഗ് നേരിട്ടതിനെക്കുറിച്ച് പ്രിയ മണി

തന്‍റെ ശരീരഭാരം ഒരുഘട്ടത്തില്‍ 65 കിലോ വരെ പോയിട്ടുണ്ടെന്ന് പ്രിയ മണി പറയുന്നു

MediaOne Logo

Web Desk

  • Published:

    14 April 2022 2:10 AM

തടിച്ചാലും മെലിഞ്ഞാലും കുഴപ്പം, ചിലര്‍ ഇരുണ്ട നിറത്തെക്കുറിച്ചു പറയും; ബോഡി ഷേമിംഗ് നേരിട്ടതിനെക്കുറിച്ച് പ്രിയ മണി
X

2003ല്‍ എവരെ അട്ടഗാഡു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് പ്രിയ മണി. പിന്നീട് കന്നഡ, തമിഴ്, മലയാളം ചിത്രങ്ങളില്‍ വേഷമിട്ട പ്രിയ പരുത്തിവീരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയെടുക്കുകയും ചെയ്തു. അസുരന്‍റെ തെലുങ്ക് റീമേക്കായ നരപ്പയിലാണ് പ്രിയ ഒടുവില്‍ വേഷമിട്ടത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും താന്‍ നേരിട്ട ബോഡി ഷേമിംഗിനെക്കുറിച്ച് തുറന്നു പറയുകയാണ് നടി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ശരീരഭാരത്തിന്‍റെ പേരിലും നിറത്തിന്‍റെ പേരിലും തനിക്ക് പരിഹാസം നേരിട്ടുവെന്ന് വെളിപ്പെടുത്തിയത്.

തന്‍റെ ശരീരഭാരം ഒരുഘട്ടത്തില്‍ 65 കിലോ വരെ പോയിട്ടുണ്ടെന്ന് പ്രിയ മണി പറയുന്നു. ഇപ്പോള്‍ താന്‍ എങ്ങിനെയാണോ അതിനെക്കാള്‍ കൂടുതല്‍ തടിച്ചിരുന്നു. നിങ്ങള്‍ തടിച്ചിരിക്കുന്നു എന്നാണ് അപ്പോള്‍ ആളുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. തടിച്ച നിങ്ങളെയായിരുന്നു ഇഷ്ടമെന്നൊക്കെ പറഞ്ഞവരുണ്ട്. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും പ്രിയാമണി പറയുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ തന്‍റെ നിറത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. അതില്‍ 99 ശതമാനം ആളുകളും സ്‌നേഹിക്കുന്നവരാകാം. എന്നാല്‍ അതില്‍ ഒരു ശതമാനം ആളുകള്‍ തടിച്ചതിനെ കുറിച്ചും ചര്‍മം ഇരുണ്ടതിനെ കുറിച്ചും പറയും. ഒപ്പം തന്നെ സിനിമ മേഖലയില്‍ നില്‍ക്കണമെങ്കില്‍ ശരീരം, ചര്‍മ്മം, മുടി, നഖം എന്നിവ കൃത്യമായി സംരംക്ഷിക്കണമെന്നും പ്രിയ പറയുന്നു. ചിലപ്പോഴെക്കെ ഒരു ദിവസമെങ്കിലും ഇതെല്ലാം ഉപേക്ഷിച്ച് തനിക്ക് വേണ്ടി മാത്രം ജീവിക്കാന്‍ തോന്നാറുണ്ടെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story