'പല അഭിപ്രായവ്യത്യാസങ്ങളുമുണ്ടായി, മാറ്റിനിര്‍ത്തപ്പെട്ടു': ബോളിവുഡ് വിടാനുള്ള കാരണം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര
'എന്നെ സിനിമയിലേക്ക് വിളിക്കാത്ത ആളുകൾ ഉണ്ടായിരുന്നു'
Priyanka Chopra
മുംബൈ: ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടി പ്രിയങ്ക ചോപ്ര ഇന്ന് ബോളിവുഡില്‍ സജീവമല്ല. ഹോളിവുഡിലാണ് പ്രിയങ്ക ചോപ്ര ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ബോളിവുഡ് വിട്ടതെന്ന് തുറന്നുപറയുകയാണ് നടി പ്രിയങ്ക ചോപ്ര. ഹിന്ദി സിനിമാ മേഖലയിലെ പലരോടും തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി പ്രിയങ്ക പറഞ്ഞു. അമേരിക്ക കേന്ദ്രീകരിച്ച് ജോലിചെയ്യാനുള്ള കാരണം 'ആംചെയര്‍ എക്സ്പേര്‍ട്ട്' എന്ന പോഡ്കാസ്റ്റിലാണ് പ്രിയങ്ക വെളിപ്പെടുത്തിയത്.
"ബോളിവുഡില്‍ ഞാൻ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. എന്നെ സിനിമയിലേക്ക് വിളിക്കാത്ത ആളുകൾ ഉണ്ടായിരുന്നു. എനിക്ക് പലരോടും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അത്തമൊരു പൊളിറ്റിക്സ് എനിക്ക് മടുത്തു. ഇടവേള ആവശ്യമാണെന്ന് തോന്നി. അപ്പോഴാണ് സംഗീതം ലോകത്തിന്‍റെ മറ്റൊരു ഭാഗത്തേക്ക് പോകാനുള്ള അവസരം തുറന്നുനല്‍കിയത്"- പ്രിയങ്ക ചോപ്ര പറഞ്ഞു.
അമേരിക്കയില്‍ സംഗീത കരിയറിനു താത്പര്യമുണ്ടോയെന്ന് ചോദിച്ചത് അഞ്ജുല ആചാര്യ ആണെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു- "എനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഞാന്‍ ജോലി ചെയ്ത കാലമുണ്ടായിരുന്നു. ഇന്ന് എനിക്ക് ലഭിക്കാത്ത സിനിമകൾക്കായി കൊതിക്കുന്നില്ല. സംഗീതത്തിലേക്ക് തിരിഞ്ഞപ്പോള്‍ അമേരിക്കയിലെത്തി. നല്ല ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു"- പ്രിയങ്ക പറഞ്ഞു.
പ്രിയങ്കയുടെ ഹോളിവുഡിലേക്കുള്ള ചുവടുമാറ്റം സംഗീതത്തില്‍ മാത്രം ഒതുങ്ങിയില്ല. എബിസി സീരീസായ ക്വാണ്ടിക്കോയില്‍ അഭിനയിച്ചു. ലവ് എഗെയ്ൻ എന്ന സിനിമയിലും സിറ്റാഡൽ എന്ന വെബ് സീരീസിലുമാണ് പ്രിയങ്ക ചോപ്ര അടുത്തതായി അഭിനയിക്കുന്നത്.
Summary- Speaking about the circumstances around her move to Hollywood, Priyanka Chopra relealed that she was being pushed into a corner in Bollywood
Adjust Story Font
16