Quantcast

ബോളിവുഡ് താരം രാജ്കുമാര്‍ റാവുവും നടി പത്രലേഖയും വിവാഹിതരായി

പ്രിയങ്ക ചോപ്ര, ആയുഷ് മാന്‍ ഖുറാന ഉള്‍പ്പെടെയുള്ള താരങ്ങള്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    16 Nov 2021 6:36 AM GMT

ബോളിവുഡ് താരം രാജ്കുമാര്‍ റാവുവും നടി പത്രലേഖയും വിവാഹിതരായി
X

പ്രശസ്ത ബോളിവുഡ് താരം രാജ്കുമാര്‍ റാവു വിവാഹിതനായി. നടി പത്രലേഖയാണ് വധു. തിങ്കളാഴ്ച ഛണ്ഡീഗഡില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.


ക്രീം നിറത്തിലുള്ള പരമ്പരാഗത വേഷമണിഞ്ഞാണ് രാജ്കുമാര്‍ ചടങ്ങിനെത്തിയത്. ചുവപ്പ് നിറത്തിലുള്ള ബ്രൈഡല്‍ ഡ്രസായിരുന്നു പത്രലേഖയുടേത്. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ രാജ്കുമാര്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ''ഒടുവിൽ 11 വർഷത്തെ പ്രണയത്തിനും പ്രണയത്തിനും സൗഹൃദത്തിനും ശേഷം ഞാൻ ഇന്ന് എന്‍റെ എല്ലാമായവളെ വിവാഹം കഴിച്ചു, എന്‍റെ പങ്കാളി, എന്‍റെ ഉറ്റ സുഹൃത്ത്, എന്‍റെ കുടുംബം. പത്രലേഖ..നിങ്ങളുടെ ഭര്‍ത്താവ് എന്നു വിളിക്കപ്പെടുന്നതിനെക്കാള്‍ സന്തോഷം വേറെയില്ല'' രാജ്കുമാര്‍ കുറിച്ചു. പ്രിയങ്ക ചോപ്ര, ആയുഷ് മാന്‍ ഖുറാന ഉള്‍പ്പെടെയുള്ള താരങ്ങള്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

ലവ് സെക്സ് ഓര്‍ ധോക്ക എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രാജ്കുമാര്‍. കൈ പോച്ചെ, സിറ്റി ലൈറ്റസ്, ഷാഹിദ്, ന്യൂട്ടണ്‍, അലിഗഡ് എന്നിവയാണ് റാവുവിന്‍റെ പ്രധാന ചിത്രങ്ങള്‍. സിറ്റിലൈറ്റ്സില്‍ റാവുവിന്‍റെ നായികയായിട്ടാണ് പത്രലേഖയുടെ അരങ്ങേറ്റം. ലവ് ഗെയിംസ്, നാനു കി ജാനു, ബദ്നം ഗലി എന്നിവയാണ് മറ്റു സിനിമകള്‍.

TAGS :

Next Story