Quantcast

ജെന്നിഫർ ഗാർനറിനൊപ്പം മകളുടെ ചിത്രം വൈറൽ; ഹിറ്റടിച്ച് ഫലസ്തീൻ ടി-ഷർട്ട്, ഗസ്സയ്ക്ക് ലഭിച്ചത് കോടികള്‍

ടി-ഷർട്ട് വിൽപനയിൽനിന്നു കിട്ടുന്ന ലാഭം മുഴുവനും ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്കാണ് വിയർ ദി പീസ് നല്‍കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-01-18 08:17:54.0

Published:

18 Jan 2024 8:07 AM GMT

Violet Affleck, Jennifer Garner daughter, Ben Affleck daughter, crewneck T-shirt, Pro-Palestine T-shirt of Violet Affleck goes viral
X

വാഷിങ്ടൺ: ബോളിവുഡ് താരങ്ങളായ ജെന്നിഫർ ഗാർനറിന്റെയും ബെൻ അഫ്‌ലെക്കിന്റെയും മകളുടെ ഒറ്റ ചിത്രം ഗസ്സയ്ക്കു നേടിക്കൊടുത്തത് കോടികൾ! അമ്മ ഗാർനർക്കൊപ്പമുള്ള വയലറ്റ് അഫ്‌ലെക്കിന്റെ ചിത്രമാണ് തരംഗമായിരിക്കുന്നത്. ചിത്രത്തിൽ 18കാരിയുടെ ടി-ഷർട്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

തണ്ണീർമത്തൻ ചിത്രമടങ്ങിയ ക്രൂനെക്ക് ടി-ഷർട്ട്(സ്വെറ്റ് ഷർട്ട്) ആണ് വയലറ്റ് ധരിച്ചിരുന്നത്. ഷിക്കാഗോ ആസ്ഥാനമായ സന്നദ്ധ സംഘം 'വിയർ ദി പീസ്' ആണ് ഷർട്ടിന്റെ നിർമാതാക്കൾ. ടിഷർട്ട് ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ വിൽപനയിലൂടെ ലഭിക്കുന്ന ലാഭം മുഴുവൻ ഗസ്സയിലെ ദുരിതാശ്വാസത്തിനു വേണ്ടി പ്രവർത്തിക്കുന്ന 'പയസ് പ്രോജക്ട്‌സി'നാണ് സംഘം നൽകിവരുന്നത്.

ചിത്രം വൈറലായതിനു പിന്നാലെ വയലറ്റ് ഗാർനർക്കെതിരെ സോഷ്യൽ മീഡിയയിൽ സയണിസ്റ്റ് അനുകൂലികൾ സൈബർ ആക്രമണം ആരംഭിച്ചതോടെയാണ് സ്വെറ്റ്ഷർട്ട് തരംഗമായത്. ഇക്കാര്യം വിയർ ദി പീസ് തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വലയറ്റിന്റെ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ പതിനായിരക്കണക്കിന് ഓർഡറാണ് സ്ഥാപനത്തിനു ലഭിച്ചത്.

ടി-ഷർട്ട് വിൽപനയിലെ ലാഭത്തിൽനിന്ന് 2,67,000 ഡോളർ(ഏകദേശം 2.2 കോടി രൂപ) ഗസ്സയിൽ ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാനായി കൈമാറിയിട്ടുണ്ടെന്ന് വിയർ ദി പീസ് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി. റഫായിൽ കഴിഞ്ഞ ദിവസം പയസ് പ്രോജക്ട് നടത്തിയ ഭക്ഷണവിതരണത്തിന്റെ മാധ്യമവാർത്തകൾ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഗസ്സയിൽ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനത്തിന്റെ വിവരങ്ങളും സ്ഥിരമായി പുറത്തുവിടുന്നുണ്ട്.

വർഷങ്ങളായി ഫലസ്തീൻ വിമോചന പോരാട്ടത്തിന്റെ പ്രതീകമാണ് പാതിമുറിച്ച തണ്ണീർമത്തൻ. ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികളിലും മറ്റും തണ്ണീർമത്തൻ ചിത്രങ്ങൾ അടങ്ങിയ ടിഷർട്ടും പ്ലക്കാർഡുകളുമായി ആളുകൾ എത്തുന്നത് പതിവാണ്. ചുകപ്പും പച്ചയും കറുപ്പും വെളുപ്പും നിറങ്ങൾ ചേർന്ന ഫലസ്തീൻ പതാകയെ കൂടി പ്രതിനിധീകരിക്കുന്നതാണ് ഈ പ്രതീകാത്മക ചിത്രം.

1967ൽ അറബ് യുദ്ധത്തിനു പിന്നാലെ വെസ്റ്റ് ബാങ്ക്, റാമല്ല ഉൾപ്പെടെയുള്ള അധിനിവിഷ്ട പ്രദേശങ്ങളിൽ ഫലസ്തീൻ പതാകയ്ക്ക് ഇസ്രായേൽ വിലക്കേർപ്പെടുത്തിയിരുന്നു. 1980ൽ ഫലസ്തീൻ പതാകയുടെ നിറത്തിലുള്ള ചിത്രങ്ങൾ പ്രദർശിപ്പിച്ചതിനു റാമല്ലയിൽ പ്രവർത്തിച്ചിരുന്ന ഒരു ആർട് ഗാലറി അടച്ചുപൂട്ടി. ഗാലറി നടത്തിയ മൂന്നു കലാകാരന്മാരെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

ഈ നടപടിക്കെതിരായ പ്രതിഷേധങ്ങളിലാണ് ആദ്യമായി തണ്ണീർമത്തൻ പ്രത്യക്ഷപ്പെടുന്നത്. മുറിച്ച തണ്ണീർമത്തൻ കഷണങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങി. ഇതു പിന്നീട് ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ കൂടി പ്രതീകമായി മാറുകയായിരുന്നു.

കഴിഞ്ഞ വർഷം ഇസ്രായേലിൽ പൊതുസ്ഥലങ്ങളിൽ ഫലസ്തീൻ പതാകയ്ക്ക് സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗവിർ നിരോധനം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ഭീമൻ തണ്ണീർമത്തൻ പ്ലക്കാർഡുകൾ ഉയർത്തിയാണ് അറബ്-ജൂത ആക്ടിവിസ്റ്റുകൾ തെൽഅവീവിൽ പ്രതിഷേധിച്ചത്.

Summary: The pro-Palestine T-shirt became a hit after the image of Violet Affleck, the daughter of Bollywood stars Jennifer Garner and Ben Affleck, in a crewneck T-shirt with watermelon symbol went viral.

TAGS :

Next Story