Quantcast

മരണവീടുകളില്‍ പോലും അതിരുകടക്കുന്നു; ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാന്‍ നിര്‍മാതാക്കള്‍

ഫെഫ്കയുടെ അംഗീകൃത പിആര്‍ഒയുടെ കത്തും കൈവശം ഉള്ളവരെ മാത്രമേ പരിപാടികള്‍ ചിത്രീകരിക്കാവൂ എന്നാണ് നിർദേശം

MediaOne Logo

Web Desk

  • Published:

    3 July 2024 8:13 AM GMT

FEFKA
X

കൊച്ചി: ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന ഫെഫ്കക്ക് കത്ത് നല്‍കി. കേന്ദ്രസർക്കാരിന്‍റെ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന്‍റെ വിവരങ്ങളും ഫെഫ്കയുടെ അംഗീകൃത പിആര്‍ഒയുടെ കത്തും കൈവശം ഉള്ളവരെ മാത്രമേ പരിപാടികള്‍ ചിത്രീകരിക്കാവൂ എന്നാണ് നിർദേശം.

അഭിനേതാക്കളോട് മോശമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നതും മരണ വീടുകളില്‍ പോലും ക്യാമറകളുമായി പിന്തുടരുന്നതും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആവശ്യം ഉയര്‍ന്നത്. അക്രഡിറ്റേഷന്‍ ഉളള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ നാളെ നടക്കുന്ന ഫെഫ്ക സ്റ്റിയറിങ് കമ്മറ്റി ചര്‍ച്ച നടത്തും.നിർദ്ദിഷ്ട ഫോമിൽ കമ്പനിയുടെ രജിസ്ട്രേഷന്റെ വിവരങ്ങൾ, ജി എസ് ടി വിവരങ്ങളടക്കം നൽകണം. മറ്റ് മാനദണ്ഡങ്ങൾകൂടി പരി​ഗണിച്ചാകും അക്രെഡിറ്റേഷൻ നൽകുക.

മാധ്യമപ്രവര്‍ത്തകരെ അടുപ്പിക്കാതെ നടന്ന ‘അമ്മ’ ജനറൽ ബോഡിയോഗത്തിന്‍റെ ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടത് അമ്മ സംഘടനയിലടക്കം വലിയ വിവാ​ദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്ന നിർദ്ദേശവുമായി നിർമാതാക്കളുടെ സംഘടന ഫെഫ്കക്ക് കത്ത് നൽകിയിരിക്കുന്നത്.

TAGS :

Next Story