Quantcast

"'പുഴു' ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുന്നു"; രാഹുല്‍ ഈശ്വര്‍

'ഗോഡ്സെ ഒരു തീവ്ര ബ്രാഹ്മണിക്കൽ സ്വഭാവമുള്ള വ്യക്തിയാണ്. ​ഗോഡ്സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും'

MediaOne Logo

ijas

  • Updated:

    20 May 2022 3:05 PM

Published:

20 May 2022 2:31 PM

പുഴു ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുന്നു; രാഹുല്‍ ഈശ്വര്‍
X

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ പുഴു സിനിമ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന ആരോപണവുമായി രാഹുല്‍ ഈശ്വര്‍. ബ്രാഹ്മണ വിരോധവും ഹിന്ദു വിരോധവും വാരിതേക്കാന്‍ പുഴു ഉപയോഗിച്ചതായും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ട്. ​ഗോഡ്സെ ഒരു തീവ്ര ബ്രാഹ്മണിക്കൽ സ്വഭാവമുള്ള വ്യക്തിയാണ്. ​ഗോഡ്സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും. പുഴു നല്ല സിനിമയാണ്, പക്ഷെ പുഴു എന്ന സിനിമയിൽ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു.

കേരളത്തില്‍ കഴിഞ്ഞ അന്‍പത് വര്‍ഷത്തില്‍ ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്മണന്‍ ആരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ടോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു. സിനിമയിലെ ഒരു രം​ഗം ദലിത്, പിന്നോക്ക വിഭാ​ഗ സംരക്ഷണ നിയമത്തെ ദുരുപയോ​ഗം ചെയ്യുന്നതാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു

'പുഴുവിൽ ഒരു രം​ഗമുണ്ട്. അതിലദ്ദേഹം (കുട്ടപ്പൻ) പറയുന്നത് വേണമെങ്കിൽ എസ്.സി,എസ്.ടി ആക്ടിന്‍റെ പേരിൽ ഒരു കേസ് കൊടുക്കാമെന്നാണ്. അതായത് വേണമെങ്കിൽ ഞാനൊരു കള്ളക്കേസ് ഫയൽ ചെയ്യാമെന്ന്. ഇദ്ദേഹത്തിന്‍റെയും പാർവതിയുടെയും സൗന്ദര്യത്തെ വെച്ച് മാര്യേജ് ഓഫീസർ സംസാരിക്കുമ്പോൾ അയാളെ അടിക്കുകയും അതിന് ശേഷം തന്‍റെ ജാതി കാരണമാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നത് എസ്.സി, എസ്.ടി കോസിനോടുള്ള അവ​ഗണനയും എസ്.ടി, എസ്.ടി ആക്ടിന്‍റെ ദുരുപയോ​ഗമാണെന്നും നമ്മൾ മറക്കരുത്; രാഹുൽ ഈശ്വർ പറഞ്ഞു.

മെയ് 12ന് സോണി ലിവില്‍ റിലീസ് ചെയ്ത പുഴുവിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ നേടികൊടുത്തിരുന്നു. 'ഉണ്ട'യ്ക്ക് ശേഷം ഹർഷദ് കഥയെഴുതിയ ചിത്രമാണ് 'പുഴു'. സിൻ സിൽ സെല്ലുലോയ്ഡിന്‍റെ ബാനറിൽ എസ് ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാന്‍റെ വേഫെയർ ഫിലിംസാണ് ചിത്രത്തിന്‍റെ സഹനിർമ്മാണവും വിതരണവും. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ജേക്സ് ബിജോയുടേതാണ് സംഗീതം. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ് പുഴുവിന്‍റെയും കലാസംവിധാനം.

"'Puzhu' hides anti-Brahminism"; Rahul Easwar

TAGS :

Next Story