ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ കഥ: കാത്തിരിപ്പുകൾക്കൊടുവിൽ 'പ്യാലി' ഒടിടിയിൽ
പ്യാലി എന്ന കുട്ടിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്
കാത്തിരിപ്പുകൾക്കൊടുവിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രം 'പ്യാലി' ഒടിടിയിലെത്തി. ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടങ്ങിയതായി അണിയറ പ്രവർത്തകർ അറിയിച്ചു.
ബബിത,റിൻ എന്നിവർ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും മനോഹരമായി അവതരിപ്പിക്കുന്ന ചിത്രമാണ്. പ്യാലി എന്ന കുട്ടിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.
ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജു സണ്ണിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ദീപു ജോസഫാണ്. പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.
രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഗീവര്‍ തമ്പിയാണ് പ്രൊജക്ട് ഡിസൈനര്‍. കലാസംവിധാനം-സുനില്‍ കുമാരന്‍, സ്റ്റില്‍സ്-അജേഷ് ആവണി, കോസ്റ്റിയൂം-സിജി തോമസ്, മേക്കബ്-ലിബിന്‍ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം-നന്ദ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം ജൂലൈ 8നാണ് തിയേറ്ററുകളിലെത്തിയത്.
Adjust Story Font
16