അശ്ലീലചിത്ര നിര്‍മാണം; നടി ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍
വെള്ളിയാഴ്ച വൈകിട്ട് ജൂഹുവിലെ വസതിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍
അശ്ലീലചിത്ര നിര്‍മാണ കേസില്‍ അറസ്റ്റില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തു. കുന്ദ്രയുടെ സ്ഥാപനമായ വിയാന്‍ ഇന്‍ഡസ്ട്രീസുമായുള്ള ബന്ധമാണ് ശില്‍പയെ ചോദ്യം ചെയ്യുന്നതിലേക്ക് പൊലീസിനെ എത്തിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ജൂഹുവിലെ വസതിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.ആറ് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.
ഭര്‍ത്താവിന്‍റെ ബിസിനസിനെക്കുറിച്ച് ശില്‍പക്ക് അറിവുണ്ടോയെന്നാണ് പൊലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. മുംബൈ ക്രൈംബ്രാഞ്ച് വിഭാഗം വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ തനിക്ക് പങ്കില്ലെന്നാണ് ശില്‍പ ഷെട്ടി പൊലീസിനോട് പറഞ്ഞതെന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോട്ട്ഷോട്ട്സിലൂടെ ലഭ്യമായത് അശ്ലീല ചിത്രമല്ലെന്നും ഇറോട്ടിക് ഉള്ളടക്കമുള്ള വീഡിയോകളായിരുന്നു എന്നാണ് ശില്‍പയുടെ ന്യായീകരണം.
നേരത്തെ വിയാന്‍ ഇന്‍ഡസ്ട്രീസിന്‍റെ ഡയറക്ടറായിരുന്നു ശില്‍പ ഷെട്ടി.എന്നാല്‍ പിന്നീട് ഈ സ്ഥാനം രാജിവച്ചിരുന്നു. രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷമായിരുന്നു രാജി. രാജി വയ്ക്കാനുള്ള കാരണവും പൊലീസ് ചോദിച്ചു. കുന്ദ്രയുടെ കമ്പനിയുമായി ലിങ്ക് ചെയ്തിട്ടുള്ള ഹോട്ട്‌ഷോട്ട് അപ്ലിക്കേഷനിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്നുള്ള വരുമാനം ശില്‍പയുടെ അക്കൌണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.
യുനൈറ്റഡ് ബാങ്ക് ഓഫ് ആഫ്രിക്കയില്‍ ക്രിക്കറ്റ് ബെറ്റിങ് കമ്പനിയായ മെര്‍കുറി ഇന്‍റര്‍നാഷനലിന്‍റെ പേരിലുള്ള അക്കൗണ്ടില്‍നിന്ന് കുന്ദ്രയുടെ യെസ് ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുന്ദ്രയുടെ അക്കൗണ്ടുകളുടെ ഫോറൻസിക് ഓഡിറ്റിംഗും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.കുന്ദ്രയെയും ഐടി മേധാവി റയാൻ തോർപ്പിനെയും വെള്ളിയാഴ്ച മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു.
Adjust Story Font
16