Quantcast

ഓസ്കാര്‍ പട്ടികയില്‍ ആര്‍.ആര്‍.ആര്‍ ഇടം പിടിക്കാത്തതില്‍ നിരാശയുണ്ടെന്ന് രാജമൗലി

ഗുജറാത്തി ചിത്രം ഛെല്ലോ ഷോ ഓസ്‌കാർ പട്ടികയിൽ ഇടംപിടിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-01-20 08:35:20.0

Published:

20 Jan 2023 8:31 AM GMT

ഓസ്കാര്‍ പട്ടികയില്‍ ആര്‍.ആര്‍.ആര്‍ ഇടം പിടിക്കാത്തതില്‍ നിരാശയുണ്ടെന്ന് രാജമൗലി
X

ഹൈദരാബാദ്: 2023 ഓസ്‌കാർ നോമിനേഷനില്‍ ബ്രഹ്‌മാണ്ഡ ചിത്രം ആർ.ആർ.ആർ ഇടം പിടക്കാത്തതിൽ നിരാശയുണ്ടെന്ന് സംവിധായകൻ എസ്.എസ് രാജമൗലി. എന്നാൽ ഗുജറാത്തി ചിത്രം ഛെല്ലോ ഷോ ഓസ്‌കാർ പട്ടികയിൽ ഇടംപിടിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹോളിവുഡ് റിപ്പോർട്ടർ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ''ഇത് തീർത്തും നിരാശജനകമാണ്. എങ്ങനെ സംഭവിച്ചുവെന്നറിയില്ല. എന്തായാലും സംഭിവിക്കാനുള്ളത് സംഭവിച്ചു. ഇനി അതുമായി മുന്നോട്ട് പോവുക. എന്നിരുന്നാലും ഞാൻ സന്തോഷവാനാണ്. ഛെല്ലോ ഷോ ഒരു ഇന്ത്യൻ സിനിമയാണല്ലോ. അത് ഓസ്‌കാറിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടല്ലോ. ആർ.ആർ.ആറിന് ഓസ്‌കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷെ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടം മാർഗനിർദേശങ്ങൾ എന്തൊക്കെയാണെന്ന് എനിക്കറിയില്ല. അതുകൊണ്ട് തന്നെ അതിൽ എനിക്ക് അഭിപ്രായം പറയാനും സാധിക്കില്ല''. രാജമൗലി പറഞ്ഞു.

ആർ.ആർ.ആറിന് മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ക്രിട്ടിക് ചോയ്‌സ് അവാർഡും ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോൾഡൺ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിരുന്നു. ചന്ദ്രബോസിൻറെ വരികൾക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവർ ചേർന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിൻറെയും ജൂനിയർ എൻ.ടി.ആറിൻറെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആർ.ആർ.ആർ (രുധിരം, രൗദ്രം, രണം). 450 കോടിയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എൻ.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണുമാണ് മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

1920കളിലെ സ്വാതന്ത്രൃ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ജൂനിയർ എൻ.ടി.ആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കിയത്.

ആഗോളതലത്തിൽ 1,200 കോടിയിലധികം നേടിയ ആർ.ആർ.ആർ, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡിൽ മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ ഇതിനോടകം നേടിയിട്ടുണ്ട്.

TAGS :

Next Story