മൊയ്തീൻ ഭായിയായി രജനികാന്ത്; വിഷ്ണു വിശാൽ ചിത്രം 'ലാൽ സലാം' 2024 പൊങ്കലിന് റിലീസാകും
ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവും ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് ഒരുക്കുന്ന ചിത്രം ലാൽ സലാം 2024 പൊങ്കലിന് തിയേറ്ററുകളിലെത്തും. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിൽ തലൈവർ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നുണ്ട്. മൊയ്തീൻ ഭായി എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തിൽ രജനികാന്തിനെ കാണാനാവുക.
എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് പുതിയ ചിത്രവുമായെത്തുന്നത്. 2015ൽ പുറത്തിറങ്ങിയ വൈ രാജ വൈയാണ് ഐശ്വര്യയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്‌പോർട്‌സ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ലാൽ സലാം. എ.ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് അദ്ദേഹമായി തന്നെ ചിത്തിലെത്തുന്നുണ്ട്. വിഷ്ണു വിഷാൽ, വിക്രാന്ത് സന്തോഷ്, രജനികാന്ത്, നിരോഷ, ജീവിത രാജശേഖർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തുണ്ട്. ഛായാഗ്രഹണം-വിഷ്ണു രംഗസാമി, എഡിറ്റർ-പ്രവീണ് ഭാസ്‌കർ, പി.ആർ.ഒ-ശബരി എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ.
Adjust Story Font
16