Quantcast

രജനിസത്തിന്റെ 47 വര്‍ഷങ്ങള്‍ : ഗംഭീര ആഘോഷമൊരുക്കി കുടുംബം

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജെയ്‌ലറാണ് രജനിയുടെ അടുത്ത ചിത്രം

MediaOne Logo

Web Desk

  • Updated:

    2022-08-17 06:26:29.0

Published:

17 Aug 2022 6:06 AM GMT

രജനിസത്തിന്റെ 47 വര്‍ഷങ്ങള്‍ : ഗംഭീര ആഘോഷമൊരുക്കി കുടുംബം
X

47 വര്‍ഷങ്ങള്‍ പിന്നിട്ട് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ സിനിമാ ജീവിതം. വീട്ടില്‍ ഗംഭീര പരിപാടി സംഘടിപ്പിച്ചാണ് മക്കളായ സൗന്ദര്യയും ഐശ്വര്യയും അച്ഛന്റെ സിനിമാ വര്‍ഷങ്ങള്‍ ആഘോഷിച്ചത്.

സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ച പോസ്റ്റില്‍ താരത്തിനോടുള്ള വികാരം വാക്കുകള്‍ക്കതീതമാണെന്നും 47 വര്‍ഷത്തെ മാന്ത്രികതയാണ് കടന്നു പോയതെന്നും മകള്‍ സൗന്ദര്യ രജനീകാന്ത് കുറിച്ചു. മറ്റൊരു പോസ്റ്റില്‍ ഭാര്യ ലതയ്‌ക്കൊപ്പം നില്‍ക്കുന്ന താരത്തിന്റെ ചിത്രം പങ്ക് വച്ച് രജനിയുടെ ഏറ്റവും വലിയ ആരാധികയും ഞങ്ങളുടെ കുടുംബത്തിന്റെ സൂപ്പര്‍ സറ്റാറുമാണ് അമ്മയെന്നും സൗന്ദര്യ കുറിച്ചിരുന്നു.

സ്വാതന്ത്ര്യ ദിനാശംസകള്‍ക്കൊപ്പമായിരുന്നു ഐശ്വര്യയുടെ കുറിപ്പ്. "സ്വാതന്ത്ര്യത്തിന്റെ 76 വര്‍ഷങ്ങള്‍.. എല്ലാ ത്യാഗങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കരുത്തിനും ബിഗ് സല്യൂട്ട്.. ഇന്ത്യക്കാരിയായതില്‍ അഭിമാനം. കഠിനാധ്വാനത്തിന്റെയും അര്‍പണമനോഭാവത്തിന്റെയും രജനിസത്തിന്റെ 47ാം വര്‍ഷം കൂടിയാണിത്. അദ്ദേഹത്തിന്റെ മകളായതില്‍ അഭിമാനിക്കുന്നു".. ഐശ്വര്യ കുറിച്ചു.

1975ല്‍ അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനീകാന്ത് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഏകദേശം 160തിലധികം ചിത്രങ്ങളില്‍ വേഷമിട്ട താരത്തെ 2000ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2016ല്‍ പത്മവിഭൂഷണും താരത്തെ തേടിയെത്തി. ഇന്ത്യന്‍ സിനിമാ മേഖലയിലെ സംഭാവനകള്‍ക്ക് 2021ല്‍ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായി.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അണ്ണാത്തേയിലാണ് താരം അവസാനമായി അഭിനയിച്ചത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജെയ്‌ലറാണ് രജനിയുടെ അടുത്ത ചിത്രം.

TAGS :

Next Story