Quantcast

'ഞാന്‍ പുകവലിക്കുമ്പോള്‍ സിഗരറ്റ് തട്ടിപ്പറിച്ച് കെടുത്തുമായിരുന്നു': ശരത് ബാബുവിനെ അനുസ്മരിച്ച് രജനികാന്ത്

'നടനാകുന്നതിന് മുമ്പ് തന്നെ എന്‍റെ നല്ല സുഹൃത്തായിരുന്നു. ആരോഗ്യത്തോടെയിരിക്കാന്‍ എന്നെ ശരത് ബാബു എപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നു'

MediaOne Logo

Web Desk

  • Published:

    23 May 2023 10:26 AM GMT

Sarath Babu Always Asked Me To Quit Smoking For A Long Life Rajinikanth remembers
X

രജനികാന്ത്, ശരത് ബാബു

ചെന്നൈ: അന്തരിച്ച നടനും സുഹൃത്തുമായ ശരത് ബാബുവിന് ആദരാഞ്ജലി അർപ്പിച്ച് രജനികാന്ത്. പുകവലി ഉപേക്ഷിക്കാൻ ശരത് ബാബു തന്നെ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് രജനികാന്ത് അനുസ്മരിച്ചു. താന്‍ പുവലിക്കുന്നത് കാണുമ്പോഴെല്ലാം സിഗരറ്റ് തട്ടിപ്പറിച്ച് കെടുത്തുമായിരുന്നുവെന്നും രജനികാന്ത് പറഞ്ഞു.

നടനാകുന്നതിന് മുമ്പ് തന്നെ തനിക്ക് ശരത് ബാബുവിനെ അറിയാമായിരുന്നുവെന്നും തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും രജനികാന്ത് പറഞ്ഞു. എന്നും പുഞ്ചിരിക്കുന്ന നല്ല മനുഷ്യനും സുഹൃത്തുമായിരുന്നു ശരത് ബാബു- "അദ്ദേഹം ഒരിക്കലും ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തോടൊപ്പം അഭിനയിച്ച എല്ലാ ചിത്രങ്ങളും- മുള്ളും മലരും, മുത്തു, അണ്ണാമലൈ, വേലൈക്കാരൻ എല്ലാം വലിയ ഹിറ്റുകളാണെന്ന് നിങ്ങൾക്കറിയാം. അദ്ദേഹത്തിന് എന്നോട് വലിയ സ്നേഹമായിരുന്നു. ഞാൻ വലിക്കുന്നത് കണ്ടാൽ സിഗരറ്റ് പിടിച്ചുവാങ്ങി കെടുത്തിക്കളയും. അതിനാല്‍ ഞാൻ അദ്ദേഹത്തിന് മുന്നിൽ പുകവലിക്കില്ല" രജനികാന്ത് പറഞ്ഞു.

അതേസമയം 'അണ്ണാമലൈ'യിലെ ഒരു പ്രധാന രംഗം ആഗ്രഹിച്ചതുപോലെ വരാതിരുന്നപ്പോള്‍ സിഗരറ്റ് എടുത്ത് തന്ന് ശരത് ബാബു തന്നെ ശാന്തനാക്കിയതും രജനികാന്ത് വിശദീകരിച്ചു- "അണ്ണാമലൈയിൽ എന്‍റെയും ശരത് ബാബുവിന്‍റെയും സൌഹൃദത്തില്‍ വിള്ളല്‍‌ വീണ സുപ്രധാന രംഗമുണ്ട്. വിചാരിച്ച പോലെ ശരിയാവാത്തതിനാല്‍ ഒരുപാട് റീടേക്കുകള്‍ വേണ്ടിവന്നു. അവൻ എനിക്ക് ഒരു സിഗരറ്റ് തന്നു. അതിനുശേഷം എനിക്ക് ആശ്വാസം തോന്നി. അടുത്ത ടേക്ക് ശരിയാവുകയും ചെയ്തു. ആരോഗ്യത്തോടെയിരിക്കാന്‍ എന്നെ ശരത് ബാബു എപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നു".

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 71കാരനായ ശരത് ബാബുവിന്‍റെ മരണം സംഭവിച്ചത്. ആന്തരികാവയവങ്ങള്‍ തകരാറിലായിരുന്നു. തെലുങ്ക്, തമിഴ്, കന്നട, മലയാളം ഉള്‍പ്പെടെ 200ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1973ൽ രാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1977ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത പട്ടണ പ്രവേശം എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. മുത്തു, അണ്ണാമലൈ, അമൃത വർഷിനി, മുള്ളും മലരും, മഗധീര തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മലയാളത്തിൽ ശരപഞ്ചരം, ധന്യ, പൂനിലാമഴ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൂര്യ, കാർത്തി, സുഹാസിനി തുടങ്ങി തമിഴ് സിനിമാ രംഗത്തെ നിരവധി പ്രമുഖർ ശരത് ബാബുവിന് ആദരാഞ്ജലികൾ അർപ്പിച്ചു.

Summary- Superstar Rajinikanth on Tuesday paid tributes to his deceased actor-friend Sarath Babu and recalled the latter's advice to him to quit smoking.

TAGS :

Next Story