Quantcast

ബോളിവുഡ് താരം രാജ്കുമാര്‍ റാവുവും നടി പത്രലേഖയും വിവാഹിതരാകുന്നു

ഇരുവരുടെയും കല്യാണം നവംബര്‍ 10നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Published:

    1 Nov 2021 6:30 AM GMT

ബോളിവുഡ് താരം രാജ്കുമാര്‍ റാവുവും നടി പത്രലേഖയും വിവാഹിതരാകുന്നു
X

ബിടൌണ്‍ വീണ്ടുമൊരു താരവിവാഹത്തിന് സാക്ഷിയാകുന്നു. നടന്‍ രാജ്കുമാര്‍ റാവുവും നടി പത്രലേഖയും വിവാഹിതരാവുകയാണ്. ഇരുവരുടെയും കല്യാണം നവംബര്‍ 10നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹചടങ്ങില്‍ പങ്കെടുക്കുകയെന്ന് ഇടി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത റാവുവും പത്രലേഖയും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.കഴിഞ്ഞ ആറു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ അടിക്കടി സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യാറുമുണ്ട്.

ലവ് സെക്സ് ഓര്‍ ധോക്ക എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രാജ്കുമാര്‍. കൈ പോച്ചെ, സിറ്റി ലൈറ്റസ്, ഷാഹിദ്, ന്യൂട്ടണ്‍, അലിഗഡ് എന്നിവയാണ് റാവുവിന്‍റെ പ്രധാന ചിത്രങ്ങള്‍. സിറ്റിലൈറ്റ്സില്‍ റാവുവിന്‍റെ നായികയായിട്ടാണ് പത്രലേഖയുടെ അരങ്ങേറ്റം. ലവ് ഗെയിംസ്, നാനു കി ജാനു, ബദ്നം ഗലി എന്നിവയാണ് മറ്റു സിനിമകള്‍.

TAGS :

Next Story