Quantcast

'ദ ഇന്ത്യ ഹൗസ്'; സവർക്കറെക്കുറിച്ച് സിനിമയുമായി രാം ചരൺ

1906ല്‍ വിദേശ ഒളിവുവാസക്കാലത്ത് ലണ്ടനിലെ 'ഇന്ത്യ ഹൗസി'ലായിരുന്നു സവർക്കർ കഴിഞ്ഞിരുന്നതെന്നാണ് പറയപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    28 May 2023 11:46 AM GMT

Ram Charan announces new movie The India House based on the life of VD Savarkar, New movie on the life of VD Savarkar, The India House, VD Savarkar
X

മുംബൈ: വി.ഡി സവർക്കറെക്കുറിച്ച് പുതിയ ചിത്രം പ്രഖ്യാപിച്ച് നടനും നിർമാതാവുമായ രാം ചരൺ. 'ദ ഇന്ത്യ ഹൗസ്' എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്. നിഖിൽ സിദ്ധാർത്ഥ, അനുപം ഖേർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.

സവർക്കറുടെ 140-ാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായാണ് ചിത്രം പ്രഖ്യാപിക്കുന്നതെന്ന് രാം ചരൺ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ സവർക്കറുടെ പങ്കിലേക്ക് വെളിച്ചം വീശുന്നതാകും ചിത്രമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. വിദേശ ഒളിവുവാസക്കാലത്ത് ലണ്ടനിലെ 'ഇന്ത്യ ഹൗസി'ലായിരുന്നു സവർക്കർ കഴിഞ്ഞിരുന്നതെന്നാണ് പറയപ്പെടുന്നത്. 1906-1910 കാലത്താണ് സവർക്കർ ഇവിടെ കഴിഞ്ഞിരുന്നത്.

രാം ചരണിന്റെ പ്രൊഡക്ഷൻ ഹൗസായ 'വി മെഗാ പിക്‌ചേഴ്‌സി'ന്റെ കന്നി ചിത്രമാണ് ഇന്ത്യ ഹൗസ്. രാംവംശി കൃഷ്ണയാണ് സംവിധായകൻ. പാൻ ഇന്ത്യൻ ചിത്രമെന്നാണ് രാം ചരൺ അവകാശപ്പെടുന്നത്. ഇന്ത്യ ഹൗസിന്റെ പ്രമോ വിഡിയോയും അദ്ദേഹം പുറത്തുവിട്ടുണ്ട്.

അതേസമയം, മഹേഷ് വി. മഞ്ജരേക്കറുടെ സംവിധാനത്തിൽ സവർക്കറുടെ ജീവിതം ആസ്പദമായി മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 'സ്വതന്ത്ര വീർ സവർക്കർ' എന്ന പേരിലുള്ള ചിത്രത്തിൽ ബോളിവുഡ് താരം രൺദീപ് ഹൂഡയാണ് സവർക്കറായി വേഷമിടുന്നത്. ചിത്രം ഈ വർഷം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് വിവരം.

Summary: Actor and producer Ram Charan announces new movie 'The India House' based on the life of VD Savarkar

TAGS :

Next Story