Quantcast

'സമയത്തെ കുറിച്ച് ഒന്നുമറിയില്ല, ലഗേജും കാണാനില്ല'; ഇൻഡിഗോക്കെതിരെ ആഞ്ഞടിച്ച് നടൻ റാണ ദഗ്ഗുബതി, മാപ്പ് പറഞ്ഞ് വിമാനക്കമ്പനി

ഇന്ത്യയിലെ ഏറ്റവും മോശം എയർലൈൻ അനുഭവം എന്നാണ് താരം വിമാനസർവീസിനെ വിശേഷിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    5 Dec 2022 4:58 AM GMT

സമയത്തെ കുറിച്ച് ഒന്നുമറിയില്ല, ലഗേജും കാണാനില്ല; ഇൻഡിഗോക്കെതിരെ ആഞ്ഞടിച്ച് നടൻ റാണ ദഗ്ഗുബതി, മാപ്പ് പറഞ്ഞ് വിമാനക്കമ്പനി
X

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസിനെതിരെ രൂക്ഷവിമർശനവുമായി നടൻ റാണ ദഗ്ഗുബതി. 'ഇന്ത്യയിലെ ഏറ്റവും മോശം എയർലൈൻ അനുഭവം' എന്നാണ് താരം വിമാനസർവീസിനെ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു നടന്റെ പരാമർശം.

വിമാനത്തിന്റെ സമയത്തെ കുറിച്ച് ഇൻഡിഗോയ്ക്ക് ഒന്നും അറിയില്ലെന്ന് റാണ പറഞ്ഞു. തന്റെ ലഗേജ് കാണാതായെന്നും, എന്നാൽ അത് ട്രാക്ക് ചെയ്യാനുള്ള സംവിധാനം പോലും അവർക്കില്ലെന്നും റാണ ട്വിറ്ററിൽ കുറിച്ചു. ഇൻഡിഗോയുടെ ജീവനക്കാർക്കും ഇതിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും നടൻ പറയുന്നു. നടന്റെ ട്വീറ്റ് വൈറലായതോടെ ഇൻഡിഗോ പ്രതികരിച്ചു.

അദ്ദേഹത്തിന് നേരിടേണ്ടി വന്ന പ്രശ്നങ്ങളിൽ ക്ഷമ ചോദിക്കുന്നതായി ഇൻഡിഗോ പറഞ്ഞു. ലഗേജ് കൃത്യമായി ലഭിച്ചില്ലെന്നായിരുന്നു റാണയുടെ മറ്റൊരു പരാതി. ഞങ്ങളുടെ ടീം നിങ്ങളുടെ ലഗേജ് എത്രയും പെട്ടെന്ന് എത്തിക്കുമെന്നും ചെയ്യുമെന്നും, നിങ്ങൾക്ക് നേരിട്ട് ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും ഇൻഡിഗോ അധികൃതർ വ്യക്തമാക്കി.

അതേസമയം, ബാഹുബലി താരത്തിന്റെ ട്വീറ്റിന് താഴെ നിരവധി പേരാണ് സമാന അനുഭവങ്ങൾ പങ്കുവെച്ചത്.നേരത്തെ തെന്നിന്ത്യൻ താരം പൂജ ഹെഗ്ഡെയും ഇൻഡിഗോക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇൻഡിഗോയിലെ ജീവനക്കാർ വളരെ മോശമായിട്ടാണ് പെരുമാറുന്നതെന്നായിരുന്നു നടിയുടെ ആരോപണം. നടിയോടും ഇൻഡിഗോ അധികൃതർ മാപ്പുപറഞ്ഞിരുന്നു.

ഇതിനിടെ ഇൻഡിഗോ അധികൃതർ പാഴ്സലുകൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിമാനത്തിൽ നിന്നുള്ള പാഴ്സലുകൾ വാഹനത്തിനുള്ളിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.


TAGS :

Next Story