Quantcast

ആലിയ ഭട്ടല്ലാത്ത മറ്റൊരു നടിയെ വിവാഹം ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ച് റൺബീർ കപൂര്‍

2022ലാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്

MediaOne Logo

Web Desk

  • Updated:

    2023-10-24 11:37:37.0

Published:

23 Oct 2023 6:30 AM GMT

Ranbir Kapoor expressed interest in marrying an actress other than Alia Bhatt
X

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന ദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. 2022ലാണ് ഇരുവരും വിവാഹിതരുകുന്നത്. ഇപ്പോഴിതാ ആലിയ ഭട്ടിനെയല്ല മറ്റൊരു നടിയെയാണ് രൺബീർ വിവാഹം ചെയ്യാനിരുന്നതെന്ന് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന പരിപാടിയുടെ എട്ടാം സീസൺ പുറത്തുവരാനിരിക്കെയാണ് റൺബീറിന്റെ പഴയ വീഡിയോ പ്രചരിച്ചത്.

അഭിനയ മികവിനേക്കാൾ മികച്ച സ്‌ക്രീൻ പ്രസൻസുള്ള നടനാണ് റൺബീർ കപൂർ അതുകൊണ്ട് നിരവധി ആരാധികമാരാണ് താരത്തിനുള്ളത്. ബോളിവുഡ് താരങ്ങളിൽ സഞ്ജയ് ദത്ത് കഴിഞ്ഞാൽ ഏറ്റവും ഗേൾഫ്രണ്ട്‌സുള്ളത് റൺബീറിനാണെന്ന തരത്തിൽ വാർത്തകളും വരുന്നുണ്ട്. പുറത്തുവന്ന വീഡിയോയിൽ കരൺ ജോഹർ വിവാഹം ചെയ്യാൻ താൽപര്യപ്പെടുന്നത് ആരെയെന്ന ചോദ്യത്തോടെ രൺബീറിന് മുന്ന് നായികമാരുടെ പേര് ഓപ്ഷനായി നൽകുകയായിരുന്നു. ആലിയ ഭട്ട്, ജാക്വിലിൻ ഫെർണാണ്ടസ്, അനുഷ്‌ക ശർമ എന്നീ പേരുകളാണ് കരൺ ഓപ്ഷനായി നൽകിയത്.

ചോദ്യത്തിന് ഉത്തരമായി അനുഷ്‌കയെ വിവാഹം ചെയ്യണമെന്നാണ് റൺബീർ മറുപടി നൽകിയത്. അതേസമയം ആലിയ ഭട്ടിനെയും ജാക്വിലിനെയും വിവാഹം ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്നാണ് താരം പ്രതികരിച്ചത്. പ്രണയം അനന്തമാണ് രൺബീർ അന്ന് അറിഞ്ഞില്ല അദ്ദേഹത്തിന്റെ ആത്മ സഖി ആലിയ ഭട്ടാണെന്നാണ് പലരും ഈ വീഡിയോ കുറിച്ച് കമന്റ് ചെയ്യുന്നത്. ഏതായാലും റൺബീർ ആലിയ ദമ്പതികൾക്ക് ഇപ്പോൾ റാഹാ കപൂർ എന്നു പേരുള്ള ഒരു മകളുണ്ട്.

TAGS :

Next Story