Quantcast

ബലാത്സംഗക്കേസ്: വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നു

ഒളിവിൽ കഴിഞ്ഞ വിജയ് ബാബുവിന്‍റെ പാസ്പോർട്ട് കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കി

MediaOne Logo

ijas

  • Updated:

    20 May 2022 1:29 PM

Published:

20 May 2022 12:04 PM

ബലാത്സംഗക്കേസ്: വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നു
X

കൊച്ചി: ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ നടനും നിര്‍മാതാവുമായ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വിവരം. ദുബൈയില്‍ നിന്നാണ് ജോർജിയയിലേക്ക് പോയത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. വിജയ് ബാബുവിനെതിരെ ഉടൻ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു.

അതിനിടെ ഒളിവിൽ കഴിഞ്ഞ വിജയ് ബാബുവിന്‍റെ പാസ്പോർട്ട് കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കി. കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റേതാണ് നടപടി. ഇതോടെ വിജയ് ബാബുവിന്‍റെ വിസയും റദ്ദാകും. വിജയ് ബാബുവിനെതിരെ യു.എ.ഇ പൊലീസിന് നേരത്തെ അറസ്റ്റ് വാറണ്ട് കൈമാറിയിരുന്നു. ഇന്‍റര്‍പോള്‍ ആണ് വാറണ്ട് കൈമാറിയത്.

കഴിഞ്ഞ മാസം 22നാണ് വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. പ്രതി കുറ്റം ചെയ്തെന്ന് പൊലീസ് വ്യക്തമാക്കുകയുണ്ടായി. ഫേസ്ബുക്ക് ലൈവില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. സി.സി.ടി.വി ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Rape case: Vijay Babu enters Georgia

TAGS :

Next Story