Quantcast

'മതി, ഒരുപാടായി': ഇനി സാമി സാമി പാട്ടിന് ചുവട് വയ്ക്കില്ലെന്ന് രശ്മിക

കുറേ തവണ പാട്ടിന് നൃത്തം ചെയ്തു കഴിഞ്ഞുവെന്നും ഒരുപാടായാൽ ഭാവിയിൽ പുറംവേദന വരുമെന്നും നടി

MediaOne Logo

Web Desk

  • Updated:

    21 March 2023 12:26 PM

Published:

21 March 2023 12:12 PM

Rashmika would not dance to sami sami anymore
X

പുഷ്പയിലെ സാമി സാമി പാട്ടിന് ഇനി ചുവട് വയ്ക്കില്ലെന്ന് നടി രശ്മി മന്ദാന. കുറേ തവണ പാട്ടിന് നൃത്തം ചെയ്തു കഴിഞ്ഞുവെന്നും ഒരുപാടായാൽ ഭാവിയിൽ പുറംവേദന വരുമെന്നും നടി ട്വിറ്ററിൽ ആരാധകനോട് പ്രതികരിച്ചു.

ട്വിറ്ററിൽ ആസ്‌ക് മി എനിതിങ് എന്ന സെഷനിലായിരുന്നു നടിയുടെ പ്രതികരണം. നേരിട്ട് കാണുമ്പോൾ താരത്തിനൊപ്പം സാമി സാമി കളിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ആരാധകനാണ് നടി മറുപടി നൽകിയത്. "ഇതിനോടകം തന്നെ ഒരുപാട് തവണ സാമി സാമി സ്റ്റെപ്പ് കളിച്ചു. ഇനിയും ആ ചുവട് വെച്ചാൽ ഭാവിയിൽ നടുവേദന വരുമെന്നാണ് തോന്നുന്നത്. നേരിട്ട് കാണുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാം". താരം കുറിച്ചു.

കഴിഞ്ഞ വർഷത്തെ ഹിറ്റ് ഗാനങ്ങളിലൊന്നായിരുന്നു പുഷ്പയിലെ സാമി സാമി. 550 മില്യൺ വ്യൂസ് ആണ് യൂട്യൂബിൽ മാത്രം പാട്ടിനുള്ളത്. പാട്ടിനൊപ്പം തന്നെ ചിത്രവും ഹിറ്റ്‌ലിസ്റ്റിൽ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്‌ക ദ റൂളും അണിയറയിലൊരുങ്ങുന്നുണ്ട്. ഫഹദ് ഫാസിലും സിനിമയിൽ സുപ്രധാന വേഷത്തിലെത്തുന്നു.

TAGS :

Next Story