Quantcast

ഗ്രീഷ്മയെയും ലൈലയെയും വച്ചു നോക്കുമ്പോള്‍ എന്‍റെ ഷൈനി പാവമല്ലേ? കുറിപ്പുമായി ഉടല്‍ സംവിധായകന്‍

സ്‌നേഹനിരാസവും അവഗണനയും മടുപ്പിക്കുന്ന ജീവിതാന്തരീക്ഷവുമാണ് സിനിമയിലെ ഷൈനിയെ കൊലയാളിയാക്കിയതെന്നും കുറിപ്പില്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    1 Nov 2022 4:43 AM GMT

ഗ്രീഷ്മയെയും ലൈലയെയും വച്ചു നോക്കുമ്പോള്‍ എന്‍റെ ഷൈനി പാവമല്ലേ? കുറിപ്പുമായി ഉടല്‍ സംവിധായകന്‍
X

നവാഗതനായ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉടല്‍. ജോലിയുപേക്ഷിച്ചു മൂന്ന് നാല് വർഷങ്ങളായി ഭർത്താവിന്‍റെ കിടപ്പിലായ അമ്മയെ നോക്കേണ്ടി വരുന്ന ഷൈനി എന്ന കഥാപാത്രത്തിന്‍റെ ജീവിതമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദുര്‍ഗ കൃഷ്ണയാണ് ഷൈനിയായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചത്. മലയാള സിനിമ ഇന്നു വരെ കണ്ടതില്‍ വച്ച് ഏറ്റവും നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു ഷൈനി. എന്നാല്‍ കേരളത്തില്‍ നടന്ന സമീപകാല കുറ്റകൃത്യങ്ങളിലെ സ്ത്രീ കുറ്റവാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ തന്‍റെ ഷൈനി പാവമല്ലേ എന്നാണ് രതീഷ് രഘുനന്ദന്‍ ചോദിക്കുന്നത്. സ്‌നേഹനിരാസവും അവഗണനയും മടുപ്പിക്കുന്ന ജീവിതാന്തരീക്ഷവുമാണ് സിനിമയിലെ ഷൈനിയെ കൊലയാളിയാക്കിയതെന്നും കുറിപ്പില്‍ പറയുന്നു.

രതീഷ് രഘുനന്ദന്‍റെ കുറിപ്പ്

സത്യത്തില്‍ എന്‍റെ ഷൈനി പാവമല്ലേ.. ! ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ... സമീപകാല സ്ത്രീ കുറ്റവാളികളെ കുറിച്ചാലോചിക്കുമ്പോള്‍ സത്യത്തില്‍ ഷൈനി നിവൃത്തികേടുകൊണ്ട് ചെയ്തു പോയതല്ലേ. മുകളില്‍ പറഞ്ഞ ആര്‍ക്കുമില്ലാതിരുന്ന നിവൃത്തികേടുകൊണ്ട്...

ഉടല്‍ കണ്ട് ഒരു ചെറിയ വിഭാഗം ആളുകളെങ്കിലും സംശയിച്ചിരുന്നു, ചോദിച്ചിരുന്നു, ഒരു സ്ത്രീക്ക് ഇങ്ങനൊയൊക്കെ പെരുമാറാനാകുമോയെന്ന്. എന്തിനേറെ, സിനിമ കാണാതെ കേട്ടറിവു കൊണ്ട് മാത്രം ഉടലില്‍ മുഴുവന്‍ സ്ത്രീ വിരുദ്ധതയെന്ന് ഡീഗ്രേഡ് ചെയ്ത യുവസംവിധായകനെ പോലുമറിയാം. ചുറ്റുമൊന്നു നോക്കൂ, ഷൈനിയെക്കാള്‍ കടുകട്ടി മനസ്സുള്ളവരെ കാണാം. ഒരു തരിമ്പു പോലും സഹതാപമര്‍ഹിക്കാത്ത കരിമ്പാറ മനസ്സുള്ളവരെ. സ്‌നേഹനിരാസവും അവഗണനയും മടുപ്പിക്കുന്ന ജീവിതാന്തരീക്ഷവുമാണ് സിനിമയിലെ ഷൈനിയെ കൊലയാളിയാക്കിയത്. ജീവിതത്തിലെ കൊലയാളികളുടെ, കൊലപാതകത്തിനുള്ള പ്രേരണകള്‍ കണ്ട് പേടിയാകുന്നു!!!

TAGS :

Next Story