Quantcast

ബേസില്‍ ജോസഫുമൊത്തുള്ള ചിത്രം പങ്കുവച്ച് രവിവര്‍മ്മന്‍; ബേസിലിനോട് സ്നേഹം മാത്രമെന്ന് രണ്‍വീര്‍ സിങ്

പ്രശസ്ത ഛായാഗ്രാഹകന്‍ രവിവര്‍മ്മനാണ് ബേസിലിനൊപ്പം നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്

MediaOne Logo

Web Desk

  • Published:

    1 Aug 2023 7:33 AM IST

basil joseph with ravivarman
X

ബേസില്‍ ജോസഫും രവിവര്‍മ്മനും

മുംബൈ: സംവിധായകനും നടനുമായ ബേസില്‍ ജോസഫിന്‍റെ ചിത്രത്തിനു താഴെ ബോളിവുഡ് താരം രണ്‍വീര്‍ സിങിന്‍റെ കമന്‍റ് കണ്ടപ്പോള്‍ മുതല്‍ ഇരുവരുമൊന്നിച്ചുള്ള സിനിമ വരുന്നുണ്ടോ എന്ന സംശയത്തിലാണ് ആരാധകര്‍. പ്രശസ്ത ഛായാഗ്രാഹകന്‍ രവിവര്‍മ്മനാണ് ബേസിലിനൊപ്പം നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.



'മനോഹരം തല, ലവ് യു. ബേസിലിനോടും സ്‌നേഹം. നിങ്ങൾ നമ്പർ വൺ ജോഡിയും വലിയവരുമാണ്' ഇതായിരുന്നു രൺവീറിന്‍റെ കമന്‍റ്. മൂന്ന് പേരും ഒരുമിച്ചുള്ള ചിത്രം വരുന്നുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. സോണി പിക്‌ചേഴ്‌സിന്‍റെ 'ശക്തിമാൻ' ട്രൈലോജി ബേസില്‍ സംവിധാനം ചെയ്യാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. രണ്‍വീറായിരിക്കും ശക്തിമാനാകുക എന്നും വാര്‍ത്തകളുണ്ടായിരുന്നു. മിന്നല്‍ മുരളിയിലൂടെ മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോക്ക് ജന്‍മം കൊടുത്ത സംവിധായകനാണ് ബേസില്‍ ജോസഫ്.

അതേസമയം അഭിനേതാവിന്‍റെ റോളില്‍ തിരക്കിലാണ് ബേസില്‍.ഗുരുവായൂര്‍ അമ്പലനടയില്‍, അജയന്‍റെ രണ്ടാം മോഷണം,വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങളിലാണ് ബേസില്‍ കരാറൊപ്പിട്ടിരിക്കുന്നത്.

TAGS :

Next Story