Quantcast

ജവാനിൽ അഭിനയിക്കാൻ വിജയ് വാങ്ങിയ പ്രതിഫലം..

ജവാനിൽ വിജയ് അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    28 July 2023 11:06 AM

Published:

28 July 2023 11:00 AM

remunarisation of vijay in srk movie jawan
X

ഷാറൂഖ് ഖാൻ വിജയ് ആരാധകരുടെ പ്രതീക്ഷ വാനോളമുയർത്തി കൊണ്ട് അറ്റ്‌ലി ചിത്രം ജവാനിൽ ഇരുവരും ഒന്നിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രഫറാണ് ഇക്കാര്യം പുറത്തുവിട്ടത്. രണ്ട് സുപ്പർ താരങ്ങളും ഒരുമിച്ച് പ്രത്യക്ഷപ്പെടുക മാത്രമല്ല പ്രേക്ഷകർക്ക് ത്രില്ലിങ് വിഷ്വൽ ട്രീറ്റ്‌മെന്റ് കൂടി ചിത്രം സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് സുപ്പർതാരങ്ങളും ഒന്നിക്കുന്ന ചിത്രത്തിൽ ദളപതി വിജയ് പ്രതിഫലമില്ലാതെയാണ് അതിഥി വേഷത്തിലെത്തുന്നത്. അറ്റ്‌ലിയോടും ഷാറുഖ് ഖാനോടുമുള്ള ആത്മ ബന്ധത്തിന്റെ പുറത്താണ് വിജയ് ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിനായി ഷാറൂഖ് ഖാൻ ലാഭത്തിന്റെ 60 ശതമാനവും 100 കോടിയിലധികം പ്രതിഫലവും വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഏതായാലും വാർത്ത പുറത്തുവന്നതിന് പിന്നാലെ വളരെയധികം ആവേശത്തോടെയാണ് പ്രേക്ഷർ ചിത്രത്തിനായി കാത്തിരിക്കുന്നത്. സുപ്പർ താരങ്ങളുടെ സ്‌ക്രീനിലെ മാജിക് കാണാൻ അക്ഷമരായി കാത്തിരിക്കുകയാണവർ. സെപ്റ്റംബർ ഏഴിന് ചിത്രം തിയേറ്ററിലെത്തുമ്പോൾ മാസ്മരിക അനുഭവം സമ്മാനിക്കും എന്നതിൽ സംശയമില്ല.

TAGS :

Next Story