Quantcast

'ഓസ്‌കാര്‍ കിട്ടിയ ആദ്യത്തെ രണ്ട് വര്‍ഷം പണി ഉണ്ടായിരുന്നില്ല, സൗത്ത് ഇന്ത്യന്‍ സിനിമ ഇല്ലായിരുന്നെങ്കില്‍ പാപ്പരായേനെ'; റസൂല്‍ പൂക്കുട്ടി

സൗണ്ട് ഡിസൈനറിൽ നിന്നും സംവിധായകന്റെ വേഷം അണിഞ്ഞിരിക്കുകയാണ് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി.

MediaOne Logo

Web Desk

  • Updated:

    2023-08-17 14:18:33.0

Published:

17 Aug 2023 2:02 PM GMT

Resul Pookutty
X

റസൂല്‍ പൂക്കുട്ടി

കൊച്ചി: സൗണ്ട് ഡിസൈനറിൽ നിന്നും സംവിധായകന്റെ വേഷം അണിഞ്ഞിരിക്കുകയാണ് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി. 'ഒറ്റ' എന്ന ചിത്രത്തിലൂടെയാണ് റസൂൽ പൂക്കുട്ടി സംവിധാനത്തിലേക്ക് ചുവടുവെയ്ക്കുന്നത്. ഇപ്പോഴിതാ, ഓസ്കാർ ലഭിച്ച ശേഷം താൻ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്ന് പറയുകയാണ് പൂക്കുട്ടി. ഓൺലെെൻ മാധ്യമമായ ബി​ഹെെൻഡ് വുഡിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേ​ഹം മനസ്സു തുറന്നത്.

ഓസ്‌കാര്‍ കിട്ടിയ ശേഷമുള്ള ആദ്യത്തെ രണ്ടു വര്‍ഷം ഒരു വര്‍ക്കും കിട്ടിയിരുന്നില്ലെന്നും തനിക്ക് സിനിമകൾ ലഭിച്ചത് സൗത്ത് ഇന്ത്യയിൽ നിന്നാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. തന്നെ ജീവിതത്തിൽ പിടിച്ച് നിർത്താൻ സഹായിച്ചത് സൗത്ത് ഇന്ത്യൻ സിനിമയാണെന്നും റസൂൽ കൂട്ടിച്ചേർത്തു.

‘ഓസ്‌കാര്‍ കിട്ടിയ ആദ്യത്തെ രണ്ട് വര്‍ഷം എനിക്ക് പണിയേയുണ്ടായിരുന്നില്ല. സൗത്ത് ഇന്ത്യന്‍ സിനിമയുണ്ടായില്ലെങ്കില്‍ ഞാന്‍ പാപ്പരായേനെ. ഓസ്‌കാര്‍ കിട്ടിയതിന് ശേഷമാണ് പഴശ്ശിരാജ ചെയ്യുന്നത്. അതിനു ശേഷമാണ് ഇന്ദ്രന്‍ ചെയ്തത്. സൗത്ത് ഇന്ത്യന്‍ സിനിമയാണ് എന്നെ പിടിച്ചു നിര്‍ത്തിയത്. താങ്ക്‌സ് ടു ദെം.‘ പൂക്കൂട്ടി പറഞ്ഞു.

’ഓസ്‌കാര്‍ അക്കാദമി മീറ്റിങ്ങില്‍ വര്‍ക്കൊക്കെയുണ്ടോയെന്ന് അവര്‍ എന്നോട് ചോദിച്ചിരുന്നു. അന്ന് അവര്‍ എന്തുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്ന സംശയം എനിക്ക് ഉണ്ടായിരുന്നു.’ റസൂല്‍ പൂക്കുട്ടി പറഞ്ഞു.

TAGS :

Next Story