Quantcast

'മാളികപ്പുറത്തമ്മ കഴിഞ്ഞാല്‍ എനിക്കെന്റെ ടീച്ചറമ്മ ആയിരുന്നു' ട്രോളുമായി റിമ കല്ലിങ്കൽ

മന്ത്രിസഭയില്‍ ശൈലജ ടീച്ചര്‍ക്ക് ഇടം ലഭിക്കാത്തിന് പിന്നാലെ ടീച്ചറെ പിന്തുണച്ചുകൊണ്ടെത്തുന്ന സംഘപരിവാര്‍ പ്രൊഫൈലുകളെയാണ് റിമ പരിഹസിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-05-19 06:10:38.0

Published:

19 May 2021 5:44 AM GMT

മാളികപ്പുറത്തമ്മ കഴിഞ്ഞാല്‍ എനിക്കെന്റെ ടീച്ചറമ്മ ആയിരുന്നു ട്രോളുമായി റിമ കല്ലിങ്കൽ
X

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാഗംങ്ങളെ ഇന്നലെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പുതുമുഖങ്ങളെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മന്ത്രിസഭയെ അനുകൂലിച്ചും ശൈലജ ടീച്ചർ അടക്കമുള്ള പ്രമുഖരെ ഉൾപ്പെടുത്തതിനെ വിമർശിച്ചും പല തരത്തിലുള്ള അഭിപ്രായങ്ങൾ വരുന്നുണ്ട്. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് വരെ ശൈലജ ടീച്ചറെയടക്കം വിമർശിച്ചു കൊണ്ട് നടന്ന പലരും ഇപ്പോൾ നടത്തുന്നത് രാഷ്ട്രീയമുതലെടുപ്പും മുതലക്കണ്ണീരുമാണെന്നാണ് ഇടത് സൈബർ പ്രൊഫൈലുകളുടെ വിശദീകരണം.

ഇതിന് പിന്നാലെയാണ് സംഘപരിവാർ അനുകൂല പ്രൊഫൈലുകളെ ട്രോളി സിനിമാ താരം റിമ കല്ലിങ്കൽ രംഗത്തെത്തിയത്. മന്ത്രിസഭയില്‍ ശൈലജ ടീച്ചര്‍ക്ക് ഇടം ലഭിക്കാത്തിന് പിന്നാലെ ടീച്ചറെ പിന്തുണച്ചുകൊണ്ടെത്തുന്ന സംഘപരിവാര്‍ പ്രൊഫൈലുകളെയാണ് റിമ പരിഹസിച്ചത്. 'അതിനിടയില്‍ ചിലര്‍, മാളികപ്പുറത്തമ്മ കഴിഞ്ഞാല്‍ എനിക്കെന്റെ ടീച്ചറമ്മയായിരുന്നു..'എന്ന എഴുത്തോട് കൂടിയ ഒരു മീം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം 'ഒന്നു പോയി തരുമോ' എന്നും തലക്കെട്ട് ആയി റിമ കുറിക്കുന്നു.

നേരത്തെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ റിമ കല്ലിങ്കൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

'പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും ആരോഗ്യരംഗത്ത് അഞ്ചു വർഷം ലോകോത്തര നിലവാരത്തിലുള്ള സേവനവും നൽകിയിട്ടും സി.പി.എം ഇടം കൊടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സാധിക്കുക , പാർട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചർക്കുള്ളതായിരുന്നു..." ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ റിമ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചു. കെ.കെ. ശൈലജയും ഗൗരിയമ്മയും ചേർന്ന് നിൽക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചിരുന്നു.

And also … onne poyi tharuo!

Posted by Rima Kallingal on Tuesday, May 18, 2021

TAGS :

Next Story