Quantcast

ഇനി കാത്തിരിക്കേണ്ട; 'ആർആർആർ' മാർച്ചിൽ എത്തും

ജനുവരി ഏഴിന് സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-01 10:27:45.0

Published:

1 Feb 2022 10:24 AM GMT

ഇനി കാത്തിരിക്കേണ്ട; ആർആർആർ മാർച്ചിൽ എത്തും
X

ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ സിനിമയിലൂടെ പ്രശസ്തനായ എസ്.എസ്.രാജമൗലിയുടെ ആർആർആർ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 25 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചിരിക്കുകയാണ്. ജനുവരി ഏഴിന് സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

#RRRonMarch25th, 2022... FINALISED! 🔥🌊 #RRRMovie pic.twitter.com/hQfrB9jrjS

രുദ്രം രണം രുധിരം എന്നതിന്റെ ചുരുക്കെഴുത്തായ ആര്‍ആര്‍ആര്‍ 1920 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രമാണ്. അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നീ ശ്രദ്ധേയരായ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് സിനിമ പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് തുടങ്ങിയവരോടൊപ്പം വിദേശ താരങ്ങളായ ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വലിയ മുതല്‍മുടക്കില്‍ മൂന്ന് വര്‍ഷം എടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 2018 ല്‍ തുടങ്ങിയ സിനിമയുടെ ചിത്രീകരണം കോവിഡ് രൂക്ഷമായതോടെ നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഷൂട്ടിങ് പുനരാരംഭിച്ചു. തിയേറ്റര്‍ റിലീസിനു ശേഷം ഒടിടി പ്ലാറ്റ്‌ഫോമുകളിലും ചിത്രമെത്തുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രമെത്തുന്നുണ്ട്.

ചിത്രത്തിൻറെ എഡിറ്റിംഗ് ശ്രീകർ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിൻറെ നിർമ്മാതാവ്. സംഗീതം: എം.എം. കീരവാണി.

TAGS :

Next Story