Quantcast

തുള്ളിച്ചാടി രാജമൗലി, കെട്ടിപ്പിടിച്ച് രാം ചരണും ജൂനിയര്‍ എന്‍ടിആറും, ആനന്ദ കണ്ണീരുമായി ദീപിക പദുകോണ്‍

കീരവാണിയും ചന്ദ്രബോസും ഓസ്കര്‍ പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ സന്തോഷത്താല്‍ ആറാടുകയായിരുന്നു ആര്‍ആര്‍ആര്‍ ടീം

MediaOne Logo

Web Desk

  • Updated:

    2023-03-13 09:07:39.0

Published:

13 March 2023 6:26 AM GMT

RR team and deepika padukone reaction when Naatu Naatu wins the Oscar
X

ലോസ് ആഞ്ചല്‍സ്: ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' ഗാനം മികച്ച ഗാനത്തിനുള്ള ഓസ്കര്‍ നേടി. 'നാട്ടു നാട്ടു'വിന് സംഗീതം പകര്‍ന്ന എം.എം കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ സന്തോഷത്താല്‍ ആറാടുകയായിരുന്നു ആര്‍ആര്‍ആര്‍ ടീം.

ആര്‍ആര്‍ആറില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച രാം ചരണും ജൂനിയര്‍ എന്‍ടിആറും കെട്ടിപ്പിടിച്ചാണ് സന്തോഷം പങ്കിട്ടത്. ആനന്ദക്കണ്ണീരണിഞ്ഞ് ബോളിവുഡ് നടി ദീപിക പദുകോണും സദസ്സിലുണ്ടായിരുന്നു. അവാര്‍ഡ് പ്രഖ്യാപനത്തിനു മുന്‍പ് നാട്ടു നാട്ടു ഗാനം ഓസ്കര്‍ വേദിയില്‍ തത്സമയം അവതരിപ്പിച്ചപ്പോള്‍ അവതാരകയായി എത്തിയത് ദീപികയായിരുന്നു. ദീപികയാണ് നാട്ടു നാട്ടു പാട്ട് സദസ്സിന് പരിചയപ്പെടുത്തിയത്.

സെന്‍സേഷണല്‍ എന്നാണ് ദീപിക 'നാട്ടു നാട്ടു'വിനെ വിശേഷിപ്പിച്ചത്. ഗാനത്തെക്കുറിച്ചുള്ള ഓരോ പരാമര്‍ശത്തിനു പിന്നാലെയും നിറഞ്ഞ കയ്യടി ഉയര്‍ന്നു. പിന്നാലെ കാലഭൈരവയും രാഹുല്‍ സപ്ലിഗഞ്ചും പാടി. അമേരിക്കന്‍ നര്‍ത്തകി ലോറന്‍ ഗോട്‍ലീബ് ഉള്‍പ്പെടെയുള്ളവര്‍ നൃത്തം ചെയ്തു. വേദിയെ ത്രസിപ്പിച്ചാണ് ആ പ്രകടനം അവസാനിച്ചത്.

'നാട്ടു നാട്ടു'വിന് അവാര്‍ഡ് പ്രഖ്യാപിച്ചതോടെ സംവിധായകൻ എസ്.എസ് രാജമൗലി ഇരിപ്പിടത്തിൽ നിന്ന് ചാടിയെഴുന്നേറ്റ് ആവേശഭരിതനായി. ഭാര്യ രമാ രാജമൗലിയെ കെട്ടിപ്പിടിച്ചു. നാട്ടുനാട്ടു നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും നേടിയിരുന്നു.

Summary- 'Naatu Naatu' from SS Rajamouli's RRR won the Best Original Song award at the 95th Academy Awards, making history. As music composer MM Keeravaani and lyricist Chandrabose went on the stage to collect the honour, cameras panned towards the audience to catch the reactions of other members of the RRR ടീം





TAGS :

Next Story