Quantcast

ആലിയയില്ല, രാമായണത്തില്‍ സീതയാകാൻ സായ്പല്ലവി

രണ്‍ബീര്‍ കപൂറും യഷും ചിത്രത്തിന്‍റെ ഭാഗമാകും

MediaOne Logo

Web Desk

  • Published:

    4 Oct 2023 10:18 AM

sai pallavi
X

കുറച്ചുകാലമായി ബോളിവുഡില്‍ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രൊജക്ടാണ് രാമായണ. നിതേഷ് തിവാരി ഒരുക്കുന്ന ഇതിഹാസ ചിത്രത്തിൽ അഭിനയിക്കുന്നത് ആരെല്ലാം എന്ന ചോദ്യം പലകുറി ഉയർന്നു കേട്ടതാണ്. അതിന് ഉത്തരം നൽകിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിർമാതാവായ മധു മന്ദേന. ചിത്രത്തിൽ സീതയായി തെന്നിന്ത്യൻ താരം സായ് പല്ലവി എത്തുമെന്നാണ് മന്ദേനയെ ഉദ്ധരിച്ച് വിനോദമാധ്യമമായ പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തത്.

ബോളിവുഡ് നടൻ രൺബീർ കപൂർ, തെലുങ്ക് താരം യഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 2024 ആരംഭത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഓസ്‌കർ പുരസ്‌കാരം നേടിയ ഡിഎൻഇജിയാണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് ഒരുക്കുന്നത്.

ചിത്രത്തിൽ രാമനെയാകും രൺബീർ കപൂർ അവതരിപ്പിക്കുക. സീതയായി സായ് പല്ലവിയും. രാവണന്റെ വേഷമാകും യഷിന്. സീതയായി ആലിയ ഭട്ട് എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. മറ്റു ചിത്രങ്ങളുടെ തിരക്കുകൾ മൂലമാണ് ഇവർ പിന്മാറിയത് എന്നാണ് റിപ്പോർട്ട്.




TAGS :

Next Story