Quantcast

'മഹേഷിന്റെ പ്രതികാരത്തിൽ നായിക ആകേണ്ടിയിരുന്നത് സായി പല്ലവി'

"മായാനദിയിൽ ഐശ്വര്യ ലക്ഷ്മി ഉണ്ടായിരുന്നില്ല"

MediaOne Logo

Web Desk

  • Published:

    1 Oct 2023 11:03 AM GMT

SAI PALLAVI AND APARNA BALA MURALI
X

ദിലീഷ് പോത്തൻ ചിത്രം മഹേഷിന്റെ പ്രതികാരത്തിൽ നായികയായി നിശ്ചയിച്ചിരുന്നത് സായി പല്ലവിയെ ആയിരുന്നെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള. പഠനത്തിന്റെ ഭാഗമായി വിദേശത്ത് പോകേണ്ടി വന്നതിനാൽ അവര്‍ക്ക് വേഷം നഷ്ടപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിർമാതാവിന്റെ പ്രതികരണം. ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയായി എത്തിയത്.

അപർണ ആയിരുന്നില്ല നായിക

'മഹേഷിന്റെ പ്രതികാരത്തിൽ അപർണ ബാലമുരളി അല്ലായിരുന്നു ആദ്യ നായിക. ഞാൻ ആദ്യം അഡ്വാൻസ് ചെക്ക് നൽകിയത് സായ് പല്ലവിക്കാണ്. അൻവർ റഷീദ് പുള്ളിയുടെ പടം കഴിഞ്ഞ ശേഷം (പ്രേമം), നല്ല നടിയാണ്, കയ്യോടെ അഡ്വാൻസ് കൊടുത്തോളൂ എന്ന് എന്നോട് പറഞ്ഞു. അതനുസരിച്ചാണ് കൊച്ചിയിലെ ഇന്റർനാഷണൽ ഹോട്ടലിന്റെ വാതിൽക്കൽ വച്ച് ഞാൻ ചെക്കെഴുതിക്കൊടുക്കുന്നത്. എനിക്കൊപ്പം ആഷിഖ് അബുവും ഉണ്ടായിരുന്നു. അൻവറിന്റെ പടം വലിയ ഹിറ്റായി. പക്ഷേ, ആ കുട്ടി എന്തോ പരീക്ഷയോ മറ്റോ ആയിട്ട് ജോർജിയയിൽ ആയിപ്പോയി. നമുക്ക് സിനിമ നീട്ടിവയ്ക്കാൻ ഒരു താത്പര്യവും ഇല്ലാത്തതു കൊണ്ട് പിന്നീട് കൊണ്ടുവന്ന നടിയാണ് അപർണ ബാലമുരളി. അവർ ഈയിടെ നാഷണൽ അവാർഡ് വരെ വാങ്ങി.' - എന്നായിരുന്നു ഇതേക്കുറിച്ച് സന്തോഷ് കുരുവിളയുടെ വാക്കുകൾ.


മഹേഷിന്‍റെ പ്രതികാരത്തില്‍ അപര്‍ണ ബാലമുരളിയും ഫഹദ് ഫാസിലും


2016ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരത്തിൽ ജിംസി അഗസ്റ്റിൻ എന്ന കഥാപാത്രത്തെയാണ് അപർണ അവതരിപ്പിച്ചത്. അപർണയുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവു കൂടിയായിരുന്നു ഫഹദ് ഫാസിൽ നായകനായ ചിത്രം.


സന്തോഷ് ടി കുരുവിള


മായാനദിയിൽ ഐശ്വര്യ ലക്ഷ്മി ഉണ്ടായിരുന്നില്ല

മായാനദിയിൽ അഭിനയിക്കേണ്ടത് ഐശ്വര്യ ലക്ഷ്മി അല്ലായിരുന്നു എന്നും സന്തോഷ് കുരുവിള പറഞ്ഞു.

'സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് ആലപ്പുഴക്കാരിയായ പുതുമുഖ നടിയെ ആയിരുന്നു. ആ സിനിമയിൽ സ്ലീവ്‌ലസ് ഇടാൻ ഒക്കത്തില്ല എന്ന് അവര്‍ പറഞ്ഞു. അങ്ങനെ ചില കാരണങ്ങൾ കൊണ്ട് ആ കുട്ടിയെ മാറ്റി ഐശ്വര്യ ലക്ഷ്മിയെ സിനിമയിലേക്ക് ആഡ് ചെയ്യുകയായിരുന്നു.' - അദ്ദേഹം കൂട്ടിച്ചേർത്തു.


ഐശ്വര്യ ലക്ഷ്മി


2017ൽ പുറത്തിറങ്ങിയ മായാനദിയിൽ അപ്പു എന്ന കഥാപാത്രത്തെയാണ് ഐശ്വര്യലക്ഷ്മി അവതരിപ്പിച്ചത്. ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രമായിരുന്നു മായാനദി.

ന്നാ താൻ കേസ് കൊട് എന്ന ഹിറ്റ് ചിത്രത്തിൽ മജിസ്‌ട്രേറ്റ് ആകേണ്ടിയിരുന്നത് വിനയ് ഫോർട്ട് ആയിരുന്നുവെന്നും സന്തോഷ് കുരുവിള പറഞ്ഞു. എന്നാൽ സിനിമയുടെ പ്രീഷൂട്ടിൽ കുഞ്ഞികൃഷ്ണൻ മാഷ് നന്നായി ആ വേഷം ചെയ്തു. അതുകൊണ്ട് വേഷം അദ്ദേഹത്തിനു തന്നെ നൽകി. ചിത്രത്തിൽ രാജേഷ് മാധവന്റെ റോൾ ചെയ്യേണ്ടിയിരുന്നത് സൈജു കുറുപ്പും ടീച്ചറായി അഭിനയിക്കേണ്ടിയിരുന്നത് ഗ്രേസ് ആന്റണിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സിനിമ പ്രീഷൂട്ട് ചെയ്തപ്പോൾ പല മാറ്റങ്ങളും വന്നെന്നും സന്തോഷ് കൂട്ടിച്ചേർത്തു.





TAGS :

Next Story