Quantcast

തമിഴ് ചിത്രത്തിലൂടെ സംവിധായകനായി സജീവ് പാഴൂർ; നായിക നിമിഷ സജയന്‍

ദേശീയ അവാർഡ് നേടിയ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയുടെ തിരക്കഥാകൃത്താണ് സജീവ് പാഴൂര്‍

MediaOne Logo

Web Desk

  • Published:

    12 Aug 2024 10:27 AM GMT

Sajeev Pazhoor,Nimisha Sajayan, tamil movies,entertainment news malayalam,സജീവ് പാഴൂര്‍,നിമിഷ സജയന്‍
X

'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ സംവിധായകനാകുന്നു. 'എന്ന വിലൈ' എന്ന് പേരിട്ടിരിക്കുന്ന തമിഴ് ചിത്രത്തില്‍ നടി നിമിഷ സജയനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വി നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ രചനയും സജീവ് പാഴൂർ തന്നെയാണ്. ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണ് 'എന്ന വിലൈ'. രാമേശ്വരം പശ്‌ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രത്തില്‍

നിമിഷ സജയനൊപ്പം കരുണാസ് മുഖ്യ വേഷത്തിൽ എത്തുന്നു. വൈ ജി മഹേന്ദ്രൻ, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണൻ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

സിനിമയുടെ ആദ്യ ഷെഡ്യൂൾ രാമേശ്വരത്ത് പൂർത്തിയായി. ചെന്നൈ ഗോകുലം സ്റ്റുഡിയോയിലും ചെന്നൈയുടെ മറ്റ് ഭാഗങ്ങളിലും റാമോജി ഫിലിം സിറ്റിയിലുമായി ചിത്രീകരിക്കുന്ന 'എന്ന വിലൈ' ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കും. പ്രശസ്തരായ മലയാളി സാങ്കേതിക പ്രതിഭകൾ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

മലയാളിയായ ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീത സംവിധാനം സാം സി എസും, എഡിറ്റർ ശ്രീജിത്ത് സാരംഗും ആണ്. പ്രൊഡക്ഷൻ കൺട്രോളർ- എം ശിവകുമാർ, ആർട്ട് ഡയറക്ടർ-കെ ശിവകൃഷ്ണ, ആക്ഷൻ-പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ-രതീഷ്, കോസ്റ്റ്യൂം ഡിസൈനർ-ആർ മുരുഗാനന്ദം, മേക്കപ്പ്-വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-മുകേഷ്, സൽമാൻ കെ എം, സ്റ്റിൽസ്-കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ-ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ-ശബരി.

TAGS :

Next Story