Quantcast

വധഭീഷണി; ഒന്നരക്കോടിയുടെ ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവിയിൽ സല്‍മാന്‍

തോക്ക് കൈവശം വയ്ക്കാന്‍ സല്‍മാന് കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അനുമതി നല്‍കിയിരുന്നു

MediaOne Logo

Web Desk

  • Published:

    2 Aug 2022 6:03 AM GMT

വധഭീഷണി; ഒന്നരക്കോടിയുടെ ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവിയിൽ സല്‍മാന്‍
X

മുംബൈ: ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ വധഭീഷണിക്ക് പിന്നാലെ സ്വയം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. തോക്ക് കൈവശം വയ്ക്കാന്‍ സല്‍മാന് കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അനുമതി നല്‍കിയിരുന്നു. ഇതിനിടയിൽ, നടന്‍ തന്‍റെ ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവി കവചവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഉപയോഗിച്ച് നവീകരിച്ചതായുമായാണ് റിപ്പോർട്ട്. ഒന്നരക്കോടി വിലമതിക്കുന്നതാണ് ഈ കാര്‍.

തിങ്കളാഴ്ച ടൊയോട്ട ലാൻഡ് ക്രൂയിസറിലാണ് സല്‍മാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയത്. പിങ്ക് ഷര്‍ട്ടും കറുത്ത പാന്‍റും ധരിച്ച് പതിവ് പോലെ സ്റ്റൈലിഷായിട്ടാണ് താരമെത്തിയത്. 4461-സിസി എഞ്ചിനും 262 ബിഎച്ച്പി കരുത്തുമാണ് സല്ലുവിന്‍റെ വാഹനത്തിന്‍റെ സവിശേഷതകളെന്ന് carwale.com.റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ വിന്‍ഡോകള്‍ക്ക് ചുറ്റും കട്ടിയുള്ള ബോര്‍ഡറുമുണ്ട്.

കഴിഞ്ഞ ജൂലൈ 22നാണ് നടന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ വിവേക് ഫൻസാൽക്കറെ കണ്ട് തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയത്. ഖാന്‍റെ അഭ്യർഥനയെത്തുടർന്ന് പൊലീസ് അപേക്ഷ ഖാൻ താമസിക്കുന്ന അധികാരപരിധിയിലുള്ള ഡിസിപി സോൺ 9 ലേക്ക് കൈമാറി. സോണൽ ഡിസിപിയാണ് ലൈസന്‍സ് നല്‍കിയത്. ഒരു തോക്കിന് നടന് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു. എന്നാല്‍ ഏത് തോക്ക് വാങ്ങാമെന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. സാധാരണയായി സ്വയം സുരക്ഷക്കായി 32 കാലിബർ റിവോൾവർ അല്ലെങ്കിൽ പിസ്റ്റളാണ് വാങ്ങുന്നത്.

ഒരു മാസം മുൻപ് സൽമാനും പിതാവ് സലിം ഖാനും എതിരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയ പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ അവസ്ഥയുണ്ടാകുമെന്നാണ് ഒരു മാസം മുൻപ് ലഭിച്ച ഭീഷണിക്കത്തിലുള്ളത്. ജൂൺ അഞ്ചിന് ബാന്ദ്രയിൽനിന്നാണ് കത്തു ലഭിച്ചത്. സൽമാൻ പ്രഭാത സവാരിക്കു പോകുന്ന വഴിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കത്ത് കണ്ടെടുക്കുകയായിരുന്നു. അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയും സംഘവുമാണ് കത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.

TAGS :

Next Story