Quantcast

എന്‍റെ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തുന്നതിനു പകരം പാവപ്പെട്ട കുട്ടികള്‍ക്ക് പാല്‍ നല്‍കൂ: ആരാധകരോട് സല്‍മാന്‍ ഖാന്‍

ചിത്രത്തിന്‍റെ തകര്‍പ്പന്‍ വിജയം പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷിക്കുകയാണ് ആരാധകര്‍

MediaOne Logo

Web Desk

  • Published:

    24 Nov 2023 7:40 AM GMT

salman khan
X

സല്‍മാന്‍ ഖാന്‍

മുംബൈ: മികച്ച കളക്ഷനുമായി ബോക്സോഫീസില്‍ വിജയയാത്ര തുടരുകയാണ് സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ 3. 11 ദിവസങ്ങള്‍ കൊണ്ട് 400 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ ചിത്രം നേടിയത്. ചിത്രത്തിന്‍റെ തകര്‍പ്പന്‍ വിജയം പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ തന്‍റെ സിനിമാ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സല്‍മാന്‍.

“തിയറ്ററിൽ പടക്കം പൊട്ടിക്കുന്നത് വളരെ അപകടകരമാണ്. ഞാനതിനെ പിന്തുണക്കുന്നില്ല. അവര്‍ ആരാധകരാണെന്ന് ഞാന്‍ മനസിലാക്കുന്നത്. ആവേശത്തിലാണ് അത് ചെയ്യുന്നതെന്നും..എന്നാലും അത് വളരെ അപകടം പിടിച്ചതാണ്. പോസ്റ്ററുകളില്‍ പാല്‍ ഒഴിക്കുന്നതിനു പകരം ആ പാല്‍ പാവപ്പെട്ട കുട്ടികള്‍ക്ക് കൊടുക്കണം.പാല്‍ കുടിച്ചാല്‍ എന്‍റെ വയറിനെ ബാധിക്കും. എന്‍റെ പോസ്റ്ററുകളില്‍ ഒഴിച്ചാല്‍ അവയും കേടാകും'' സല്‍മാന്‍ പറഞ്ഞു. നേരത്തെ, മാലേഗാവിലെ സിനിമാ ഹാളിൽ ചില ആരാധകർ പടക്കം പൊട്ടിച്ചതിനെതിരെ സല്‍മാന്‍ രംഗത്തെത്തിയിരുന്നു. "ടൈഗർ 3 സമയത്ത് തിയേറ്ററുകൾക്കുള്ളിൽ പടക്കങ്ങളെ കുറിച്ച് കേൾക്കുന്നു. ഇത് അപകടകരമാണ്. നമ്മളെയും മറ്റുള്ളവരെയും അപകടത്തിലാക്കാതെ നമുക്ക് സിനിമ ആസ്വദിക്കാം. സുരക്ഷിതമായിരിക്കുക." എന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചത്.

തിയറ്ററില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ മാലേഗാവ് പൊലീസ് കേസെടുത്തിരുന്നു. കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. " ദീപാവലി സമയമായിരുന്നു, ലോകകപ്പ് നടക്കുകയാണ്, എല്ലാവരുടെയും താൽപര്യം അതിലായിരുന്നു, എന്നിരുന്നാലും ഞങ്ങൾക്ക് ലഭിച്ച കണക്കുകൾ അതിശയകരമാണ് .ഞങ്ങൾ അതിൽ വളരെ നന്ദിയുള്ളവരും സന്തോഷമുള്ളവരുമാണ്." എന്നായിരുന്നു ടൈഗര്‍ 3യുടെ വിജയത്തെക്കുറിച്ചുള്ള സല്‍മാന്‍റെ പ്രതികരണം.

TAGS :

Next Story