Quantcast

സല്‍മാന്‍ ഖാന്‍റെ ബോഡി ഡബിള്‍ സാഗര്‍ പാണ്ഡെ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

ഷാരൂഖ് ഖാന്‍റെ ബോഡി ഡബിൾ, പ്രശാന്ത് വാൽഡെയാണ് സാഗർ പാണ്ഡെയുടെ മരണവാർത്ത ആദ്യം സ്ഥിരീകരിച്ചത്

MediaOne Logo

Web Desk

  • Published:

    1 Oct 2022 6:46 AM GMT

സല്‍മാന്‍ ഖാന്‍റെ ബോഡി ഡബിള്‍ സാഗര്‍ പാണ്ഡെ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു
X

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍റെ ബോഡി ഡബിള്‍ സാഗര്‍ പാണ്ഡെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 50 വയസായിരുന്നു. അന്‍പതിലധികം ചിത്രങ്ങളില്‍ സല്‍മാന്‍റെ ബോഡി ഡബിളായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാണ്ഡെയുടെ മരണത്തില്‍ സല്‍മാന്‍ അനുശോചിച്ചു. 2015ല്‍ പുറത്തിറങ്ങിയ ബജ്‍രംഗി ഭായിജാനിലെ സെറ്റില്‍ നിന്നെടുത്ത ഫോട്ടോയും നടന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഷാരൂഖ് ഖാന്‍റെ ബോഡി ഡബിൾ, പ്രശാന്ത് വാൽഡെയാണ് സാഗർ പാണ്ഡെയുടെ മരണവാർത്ത ആദ്യം സ്ഥിരീകരിച്ചത്. ''ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ സാഗര്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ മുംബൈ ജോഗേശ്വരി ഈസ്റ്റിലുള്ള ഹിന്ദു ഹൃദയ സാമ്രാട്ട് ബാലാസാഹേബ് താക്കറെ ട്രോമ കെയർ മുനിസിപ്പൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. കാരണം അവന്‍ തികച്ചു ആരോഗ്യവാനായിരുന്നു'' പ്രശാന്ത് ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.

ഈയിടെ പ്രശസ്ത സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവയും ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണിരുന്നു. ആഗസ്ത് 10നായിരുന്നു സംഭവം. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം സെപ്തംബര്‍ 21നാണ് അന്തരിച്ചത്.

TAGS :

Next Story