സല്‍മാന്‍റെ ഖാന്‍റെ ബോഡിഗാര്‍ഡുകള്‍ ഒരു നായയെപ്പോലെ എന്ന പുറത്താക്കി, ശരിക്കും ഞാന്‍ നാണംകെട്ടു; നടി ഹേമ ശര്‍മ
സല്‍മാന്‍ നായകനായി അദ്ദേഹം നിര്‍മിച്ച ദബാംഗ് 3യുടെ സെറ്റില്‍ വച്ച് 2019ലാണ് സംഭവം
ഹേമ ശര്‍മ/സല്‍മാന്‍ ഖാന്‍
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ ബോഡിഗാര്‍ഡുകള്‍ നടന്‍ വിക്കി കൗശലിനെ തള്ളിമാറ്റുന്ന വീഡിയോ ഈയിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വലിയ വിമര്‍ശനമാണ് വീഡിയോക്കെതിരെ ഉയര്‍ന്നത്. ഇപ്പോഴിതാ സല്‍മാന്‍റെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ നടി ഹേമ ശര്‍മയും രംഗത്തെത്തിയിരിക്കുകയാണ്. തന്നോട് ഒരു നായയോട് എന്നപോലെയാണ് പെരുമാറിയതെന്നും ഹേമ ആരോപിച്ചു.
സല്‍മാന്‍ നായകനായി അദ്ദേഹം നിര്‍മിച്ച ദബാംഗ് 3യുടെ സെറ്റില്‍ വച്ച് 2019ലാണ് സംഭവം. ചിത്രത്തില്‍ ഹേമയും അഭിനയിച്ചിരുന്നു. താരത്തിനെ കാണാന്‍ വേണ്ടിയാണ് താന്‍ ദബാംഗ് 3 യിൽ അഭിനയിച്ചതെന്ന് ഹേമ പറയുന്നു. ചിത്രത്തില്‍ ഒരു രംഗം സല്‍മാനൊപ്പമുള്ളതായിരുന്നു. എന്നാല്‍ അദ്ദേഹത്തെ കൂടാതെയാണ് ആ സീന്‍ ചിത്രീകരിച്ചത്. ''ഞാന്‍ വളരെ നിരാശയിലായിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോള്‍ സല്‍മാന്‍ സാറിനെ കാണാന്‍ ആഗ്രഹിച്ചു. സൽമാൻ സാറുമായി ബന്ധപ്പെടാൻ എന്നെ സഹായിക്കാൻ ഞാൻ പലരെയും സമീപിച്ചു. കുറഞ്ഞത് 50 പേരോടെങ്കിലും സംസാരിച്ചു.തുടർന്ന് ബിഗ് ബോസിൽ എത്തിയ പണ്ഡിറ്റ് ജനാർദനോട് സംസാരിക്കുകയും സൽമാൻ സാറിനെ കാണാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു.അത് നടക്കുമെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നൽകി, ഞങ്ങൾ സൽമാൻ സാറിനെ കാണാൻ പോയി. എന്നോട് എത്ര മോശമായി പെരുമാറിയെന്നും അപമാനിക്കപ്പെട്ടെന്നും പറഞ്ഞറിയിക്കാൻ കഴിയില്ല, അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹിച്ചതിനാലാണ് എന്നെ ഒരു നായയെപ്പോലെ പുറത്താക്കിയത്.'' ഹേമ പറയുന്നു.
പണ്ഡിറ്റ് ജനാർദ്ദനോടും സൽമാന്‍റെ സെക്യൂരിറ്റി മോശമായി പെരുമാറിയെന്നും അദ്ദേഹത്തെ വിലക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഹേമ അവകാശപ്പെട്ടു."അതിന് ശേഷം 10 ദിവസത്തേക്ക് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, സൽമാൻ സാറിനെ കാണാനും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാനും മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. സംഭവം നടന്ന സ്ഥലത്ത് താരം ഉണ്ടായിരുന്നില്ലെങ്കിലും പരിസരത്തുണ്ടായിരുന്നു. അദ്ദേഹത്തിന് ഇടപെട്ട് സാഹചര്യം കൈകാര്യം ചെയ്യാമായിരുന്നു'' ഹേമ ആരോപിച്ചു.
Adjust Story Font
16