Quantcast

ഒരിക്കലും കള്ളം പറയാത്ത ഒരേയൊരു നടി; കങ്കണയെ പുകഴ്ത്തി നടി സോമി അലി

പുകമറയ്ക്കും കപടനാട്യത്തിനും പേരു കേട്ട ഇന്‍ഡസ്ട്രിയിലെ സത്യത്തിന്‍റെ ഏക ദീപസ്തംഭമാണ് കങ്കണയെന്നാണ് സോമിയുടെ വിശേഷണം

MediaOne Logo

Web Desk

  • Updated:

    19 Aug 2023 5:36 AM

Published:

19 Aug 2023 4:47 AM

Somi Ali
X

സോമി അലി/ കങ്കണ

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിനെ നടിയും ആക്ടിവിസ്റ്റുമായ സോമി അലി. ബിടൗണില്‍ കള്ളം പറയാത്ത ഒരേയൊരു നടി കങ്കണയാണെന്ന് സോമി പറഞ്ഞു. പുകമറയ്ക്കും കപടനാട്യത്തിനും പേരു കേട്ട ഇന്‍ഡസ്ട്രിയിലെ സത്യത്തിന്‍റെ ഏക ദീപസ്തംഭമാണ് കങ്കണയെന്നാണ് സോമിയുടെ വിശേഷണം.

"ഒരിക്കലും നുണ പറയാത്ത ഒരേയൊരു നടിയാണ് കങ്കണ റണൗട്ട്, ഞാൻ അവളെ വണങ്ങുന്നു, അവൾ സത്യം സംസാരിക്കുന്നു." ഒരു അഭിമുഖത്തില്‍ സോമി പറഞ്ഞു. വെറും വാക്കുകളല്ല, ക്യാമറയെ അഭിസംബോധന ചെയ്യുന്ന ആത്മാർഥതയാണ് കങ്കണക്ക് ഈ അംഗീകാരം നേടിക്കൊടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സത്യസന്ധതയുള്ള ഒരു വ്യക്തിയെ ഇന്‍ഡസ്ട്രി ഇഷ്ടപ്പെടുന്നില്ല എന്നത് ഒരു വസ്തുതയാണ്.സോഷ്യൽ മീഡിയയിൽ തന്‍റെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിലും വെല്ലുവിളികളെ നേരിടുന്നതിലും കങ്കണയുടെ നിഷ്കളങ്കമായ സമീപനം അവരുടെ ധൈര്യത്തിന്‍റെ തെളിവാണ്...സോമി വ്യക്തമാക്കി.

"ഒരിക്കലും ഉയരാത്ത നിങ്ങളുടെ ശബ്ദം എനിക്കുണ്ട്, ഒരിക്കലും പറയാത്ത നിങ്ങളുടെ സത്യമുണ്ട്," സോമിയുടെ നല്ല വാക്കുകളോട് പ്രതികരിച്ച കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

നടന്‍ സല്‍മാന്‍ ഖാന്‍റെ മുന്‍ കാമുകിയായിരുന്ന സോമി ഒരു ആക്ടിവിസ്റ്റ് കൂടിയാണ്. 1997-ൽ പുറത്തിറങ്ങിയ "ചുപ്പ്" എന്ന ചിത്രത്തിലൂടെയാണ് സോമി ശ്രദ്ധേയയാകുന്നത്. 2006-ൽ സ്ഥാപിതമായ "നോ മോർ ടിയേഴ്‌സ്" എന്ന എൻ‌ജി‌ഒയിലൂടെ ദക്ഷിണേഷ്യയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവര്‍ത്തിച്ചു.

TAGS :

Next Story