Quantcast

നയൻതാരയ്ക്ക് സല്യൂട്ട്; പിന്തുണയുമായി പാർവതി തിരുവോത്ത്

ദിയ മിർസ, ഏക്ത കപൂർ, നസ്രിയ നാസിം തുടങ്ങിയവരും പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    18 Nov 2024 9:51 AM

Published:

16 Nov 2024 2:44 PM

നയൻതാരയ്ക്ക് സല്യൂട്ട്;  പിന്തുണയുമായി പാർവതി തിരുവോത്ത്
X

തന്റെ ഡോക്യുമെന്ററിക്കെതിരെ കോപ്പിറൈറ്റ്‌സ് നോട്ടീസ് അയച്ച ധനുഷിനെതിരെ രൂക്ഷവിമർശനവുമായി നടി നയൻതാര രംഗത്തുവന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ നയൻതാരയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്.

നയൻതാരയുടെ ഇൻസ്റ്റ പോസ്റ്റിന് സല്യൂട്ട് ഇമോജിയുമായാണ് പാർവതി തിരുവോത്ത് രംഗത്തെത്തിയത്. പാർവതിക്ക് പുറമെ ദിയ മിർസ, ഏക്ത കപൂർ, നസ്രിയ നാസിം തുടങ്ങിയവരും പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

നാനും റൗഡി താൻ സിനിമയിലെ ബിടിഎസ് രംഗങ്ങൾ നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിലുപയോഗിച്ചതിനാണ് നയൻതാരയ്ക്കെതിരെ നടൻ ധനുഷ് കോപ്പിറൈറ്റ്സ് നോട്ടീസ് അയച്ചത്. 3 സെക്കൻഡ് ദൃശ്യത്തിന് 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു സിനിമയുടെ നിർമാതാവായ ധനുഷ് മുന്നോട്ടു വെച്ച ആവശ്യം. എന്നാൽ വിഷയത്തിൽ ധനുഷിനെതിരെ രൂക്ഷഭാഷയിലിപ്പോൾ പ്രതികരിച്ചിരിക്കുകയാണ് നയൻതാര. ധനുഷിന്റേത് വെറും പകർപ്പവകാശ പ്രശ്നമല്ലെന്നും ധനുഷ് വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും നയൻതാര തുറന്നടിച്ചു. ധനുഷിനെ പരാമർശിച്ച്, ഇൻസ്റ്റഗ്രാമിലൂടെ തുറന്ന കത്ത് പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രതികരണം.

തങ്ങളുടെ വിവാഹ ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ സിനിമയിലെ പാട്ടുപയോഗിക്കാൻ രണ്ട് വർഷത്തോളം ധനുഷിന്റെ നിർമാണക്കമ്പനിയിൽ നിന്ന് അനുമതിക്ക് കാത്തു എന്നാണ് നയൻതാര പറയുന്നത്. ഒരുപാട് തവണ ഇക്കാര്യം ധനുഷിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമുണ്ടായില്ലെന്നും ധനുഷ് ഇക്കാര്യം മനപ്പൂർവം വൈകിപ്പിക്കുകയായിരുന്നുവെന്നും നയൻതാര കത്തിൽ കുറിക്കുന്നു.

TAGS :

Next Story