Quantcast

അഭിനയരംഗത്ത് വീണ്ടും സജീവമായി സാമന്ത; ഖുഷിയുടെ സെറ്റില്‍ ഗംഭീര വരവേല്‍പ്പ്

ചികിത്സയ്ക്ക് ശേഷം തിരികെയെത്തിയ സാമന്ത കഴിഞ്ഞ ദിവസം പുതിയ ചിത്രമായ ഖുഷിയില്‍ ജോയിന്‍ ചെയ്തു.

MediaOne Logo

Web Desk

  • Published:

    10 March 2023 2:50 AM

Samantha joins vijay devarakonda movie kushi
X

അഭിനയരംഗത്ത് വീണ്ടും സജീവമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത. ചികിത്സയ്ക്ക് ശേഷം തിരികെയെത്തിയ സാമന്ത കഴിഞ്ഞ ദിവസം പുതിയ ചിത്രമായ ഖുഷിയില്‍ ജോയിന്‍ ചെയ്തു.

ആക്ഷന്‍ ത്രില്ലര്‍ സീരിസ് 'സിറ്റഡല്‍' ഇന്ത്യന്‍ പതിപ്പിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സാമന്ത ഖുഷിയില്‍ ജോയിന്‍ ചെയ്തത്. സെറ്റിലെത്തിയ സാമന്തയ്ക്ക്, ചിത്രം നിര്‍മിക്കുന്ന മൈത്രി മൂവി മേക്കേഴ്സ് ഗംഭീര വരവേല്‍പ്പ് നല്‍കി. താരം തെലുങ്ക് സിനിമാ മേഖലയില്‍ 13 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം അണിയറ പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചു ആഘോഷിച്ചു.

വിജയ് ദേവരകൊണ്ടയാണ് ഖുഷിയിലെ നായകന്‍. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ മഹാനടി എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്. 'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുല്‍ വഹാബ് ആണ് ഖുശിയ്ക്കായി സംഗീതം ഒരുക്കുന്നത്. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.

TAGS :

Next Story