Quantcast

യൂട്യൂബ് ചാനലുകളോട് ക്ഷമാപണം ആവശ്യപ്പെടാം, നടപടിക്രമം വേഗത്തിലാക്കാനാകില്ല; സാമന്തയുടെ മാനനഷ്ടകേസില്‍ കോടതി

നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. ചിലര്‍ ഉയര്‍ന്നവരും മറ്റു ചിലര്‍ താഴ്ന്നവരുമല്ല. സാമന്ത ഒരു ജനപ്രിയ നടിയായതുകൊണ്ട് നടപടികളുടെ വേഗം കൂട്ടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു

MediaOne Logo

Web Desk

  • Published:

    23 Oct 2021 7:51 AM GMT

യൂട്യൂബ് ചാനലുകളോട് ക്ഷമാപണം ആവശ്യപ്പെടാം, നടപടിക്രമം വേഗത്തിലാക്കാനാകില്ല; സാമന്തയുടെ മാനനഷ്ടകേസില്‍ കോടതി
X

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നടി സാമന്ത നല്‍കിയ മാനനഷ്ടകേസ് പരിഗണിക്കവെ വിമര്‍ശനങ്ങളുമായി കോടതി. മാനനഷ്‍ടക്കേസ് നല്‍കുന്നതിനു പകരം പ്രസ്‍തുത യുട്യൂബ് ചാനലുകളോട് ക്ഷമാപണം ആവശ്യപ്പെടാമായിരുന്നുവെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യത്തോടും വിമര്‍ശനാത്മകമായാണ് കോടതി പ്രതികരിച്ചതെന്ന് 'പിങ്ക് വില്ല' റിപ്പോര്‍ട്ട് ചെയ്തു.

"നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. ചിലര്‍ ഉയര്‍ന്നവരും മറ്റു ചിലര്‍ താഴ്ന്നവരുമല്ല. സാമന്ത ഒരു ജനപ്രിയ നടി ആയതുകൊണ്ട് നടപടികളുടെ വേഗം കൂട്ടാനാവില്ല. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് നിങ്ങളുടെ (സാമന്ത) കേസ് പരിഗണിക്കും" എന്നാണ് കോടതിയുടെ പരാമര്‍ശം. താരങ്ങള്‍ വ്യക്തിജീവിത വിവരങ്ങള്‍ പൊതുവിടങ്ങളില്‍ പങ്കുവച്ചതിനു ശേഷം മാനനഷ്‍ടക്കേസ് നല്‍കാന്‍ നടക്കുകയാണ്, ഇത് നല്ല പ്രവണതയല്ലെന്ന് കോടതി നിരീക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈദരാബാദിലെ കുക്കട്‍പള്ളി കോടതിയിലാണ് അഭിഭാഷകന്‍ മുഖാന്തിരം സാമന്ത മാനനഷ്‍ടക്കേസ് ഫയല്‍ ചെയ്‍തിരുന്നത്. സുമന്‍ ടി.വി, തെലുങ്ക് പോപ്പുലര്‍ ടി.വി ചില യുട്യൂബ് ചാനലുകള്‍ എന്നിവയ്ക്കെതിരെയായിരുന്നു കേസ്. ഇതിന് പുറമെ വെങ്കട്ട് റാവു എന്ന അഭിഭാഷകനെതിരെയും സാമന്ത കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമന്തയും നാഗ ചൈതന്യയും വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു സമന്തയ്ക്കതിരെ വ്യാപകമായി സൈബര്‍ ആക്രമണമുണ്ടായത്.


TAGS :

Next Story